image

22 Dec 2025 5:44 PM IST

Agriculture and Allied Industries

പരമ്പരാഗത റബ്ബര്‍ മേഖലയെ പഠിക്കാൻ ആത്മ

MyFin Desk

rubber price down, farmers to give up farming
X

Summary

പരമ്പരാഗത റബ്ബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ടയര്‍ ഉത്പാദകരുടെ സംഘടനയായ ആത്മ പഠനം നടത്തും. വ്യാപാരികള്‍ ശുപാര്‍ശചെയ്തത് പ്രകാരം കൊല്ലം, പാലക്കാട് ജില്ലകളിലാകും പഠനം നടക്കുക.


സംസ്ഥാനത്തെ പരമ്പരാഗത റബ്ബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ രണ്ടുജില്ലയില്‍ ടയര്‍ ഉത്പാദകരുടെ സംഘടനയായ 'ആത്മ' പഠനം നടത്തും. കഴിഞ്ഞദിവസം റബ്ബര്‍ ബോര്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. വ്യാപാരികള്‍ ശുപാര്‍ശചെയ്ത കൊല്ലം, പാലക്കാട് ജില്ലകളിലാകും പഠനം നടക്കുക.


കാലാവസ്ഥാവ്യതിയാനത്തെത്തുടര്‍ന്ന് കേരളത്തില്‍ മണ്ണിന്റെ ഘടനയ്ക്ക് മാറ്റംവന്നിട്ടുണ്ട്. കൂടാതെ റബ്ബറുത്പാദനം കുറഞ്ഞു. ഇലകൊഴിച്ചില്‍ നേരത്തേയാകുന്നു. റബ്ബര്‍ ആദായകരമല്ലാത്തതിനാല്‍ കര്‍ഷകര്‍ മറ്റുകൃഷിയിലേക്ക് മാറുകയാണ്. ടാപ്പര്‍മാരുടെ കുറവ് മൂലം ടാപ്പിംഗ് രംഗവും പ്രതിസന്ധിയിലാണ്. ഷീറ്റ് ഉത്പാദനം വേണ്ടെന്നുവെച്ച് ലാറ്റക്‌സ് വില്‍പ്പനയിലേക്ക് മാറുകയാമ് പലരും.

കഴിഞ്ഞ 12 വര്‍ഷത്തെ ആര്‍എസ്എസ്-4 ശരാശരിവില 146 രൂപയാണ്. കിലോയ്ക്ക് 225 രൂപയെങ്കിലും കിട്ടിയാല്‍മാത്രമേ ഈ രംഗത്ത് തുടരാനാകുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.