5 Dec 2025 7:09 PM IST
Rubber ; കോമ്പൗണ്ട് റബ്ബര്‍ ; 25 ശതമാനം ഇറക്കുമതി തീരവ വേണമെന്ന് കര്‍ഷകര്‍
MyFin Desk
Summary
ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള കോമ്പൗണ്ട് റബ്ബര്‍ ഇറക്കുമതിയിലെ വന്‍ധനയില്‍ ആശങ്കയുമായി കര്‍ഷകര്‍. റബ്ബര്‍ബോര്‍ഡ് സ്ഥിതിവിവര കമ്മിറ്റിയോഗത്തിലാണ് ഇറക്കുമതി കൂടിയതിന്റെ കണക്കുകള്‍ പുറത്തുവിട്ടത്.
കോമ്പൗണ്ട് റബ്ബര്‍ ഇറക്കുമതിയ്ക്ക് 25 ശതമാനം ഇറക്കുമതി തീരവ വേണമെന്ന ആവശ്യവുമായി കര്‍ഷകര്‍. ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് വന്‍ തോതിലാണ് കോമ്പൗണ്ട് റബര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള കോമ്പൗണ്ട് റബ്ബര്‍ ഇറക്കുമതിയിലെ വന്‍ധനയില്‍ ആശങ്കയുമായി കര്‍ഷകര്‍. റബ്ബര്‍ബോര്‍ഡ് സ്ഥിതിവിവര കമ്മിറ്റിയോഗത്തിലാണ് ഇറക്കുമതി കൂടിയതിന്റെ കണക്കുകള്‍ പുറത്തുവിട്ടത്.
റബര്‍ വിപണി കനത്ത വിലയിടിവിലാണ്. സമ്മര്‍ദ്ദത്തില്‍ തുടരുന്ന മേഖലയ്ക്ക് ആശ്വാസമേകാന്‍ അസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള കോമ്പൗണ്ട് റബ്ബറിനും 25 ശതമാനം ഇറക്കുമതി ചുങ്കം വേണമെന്നാണ് കര്‍ഷകരുടെ പക്ഷം. നിലവില്‍ ആസിയാന്‍ രാജ്യങ്ങളുടെ ഇറക്കുമതിച്ചുങ്കം അഞ്ചുശതമാനം വരെയാണ്.
2024-25 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 25-26 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍വരെ കോമ്പൗണ്ട് റബ്ബര്‍ ഇറക്കുമതിയില്‍ 49.3 ശതമാനം വര്‍ധനയാണുണ്ടായത്. 2.45 ലക്ഷം ടണ്ണാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home