2 May 2026 7:20 PM IST
Summary
രാജ്യാന്തര വിലക്കുതിപ്പ് ഗുണമായി, പക്ഷേ ഉത്പാദനക്കുറവും സ്റ്റോക്ക് അഭാവവും തിരിച്ചടി
സംസ്ഥാനത്ത് റബർവില കിലോഗ്രാമിന് 250 രൂപ കടന്ന് പുതിയ ഉയരത്തിലെത്തി. രാജ്യാന്തര വിപണിയിൽ 270 രൂപയ്ക്ക് മുകളിലെത്തിയ വിലയും തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലെ ഉത്പാദന കുറവും വിലക്കുതിപ്പിന് പ്രധാന കാരണം. ക്രൂഡ് ഓയിൽ വില വർധിച്ചതോടെ സിന്തറ്റിക് റബറിന്റെ നിർമ്മാണച്ചെലവും കൂടിയതോടെ പ്രകൃതിദത്ത റബറിന് ആവശ്യകത ഉയർന്നു.
എന്നാൽ വില ഉയർന്നിട്ടും കർഷകർക്ക് പ്രതീക്ഷിച്ച ലാഭം ലഭിച്ചിട്ടില്ല. വേനൽചൂടിനെ തുടർന്ന് ടാപ്പിംഗ് കുറഞ്ഞതും സ്റ്റോക്ക് ലഭ്യത കുറവുമാണ് തിരിച്ചടിയായത്. വർഷാരംഭത്തിൽ തന്നെ പലരും സംഭരിച്ച റബർ വിറ്റഴിച്ചതും ഇപ്പോഴത്തെ ഉയർന്ന വിലയിൽ ഗുണം നേടാൻ തടസ്സമായി.
ഇതിനിടെ അസംസ്‌കൃത വസ്തുക്കളുടെ വില വർധന ടയർ വ്യവസായത്തെ സമ്മർദ്ദത്തിലാക്കി. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കെ, പ്രധാന ഘടകങ്ങളിൽ ഉയർന്ന തീരുവ തുടരുന്നതായി വ്യവസായ സംഘടനകൾ വ്യക്തമാക്കുന്നു. അടുത്തകാലത്ത് ടയർവിലയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി സൂചന.
പഠിക്കാം & സമ്പാദിക്കാം
Home
