image

28 Nov 2025 3:05 PM IST

Agriculture and Allied Industries

ശബരിമല സീസണ്‍ ആരംഭിച്ചതോടെ മധ്യകേരളത്തില്‍ ചായക്ക് ഡിമാന്റ് ഉയരും

MyFin Desk

ശബരിമല സീസണ്‍ ആരംഭിച്ചതോടെ മധ്യകേരളത്തില്‍ ചായക്ക് ഡിമാന്റ് ഉയരും
X

Summary

തേയില ലേല കേന്ദ്രങ്ങള്‍ സജീവം.



ശബരിമല തീര്‍ത്ഥാടന സീസണ്‍ ആരംഭിച്ചതിനാല്‍ കൊച്ചിയിലെ ലേലങ്ങളില്‍ ലൂസ് തേയിലയുടെ ആവശ്യം ഉയരാന്‍ സാധ്യത. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ജില്ലകളില്‍ ശബരിമല സീസണില്‍ ചായ വില്‍പ്പനയില്‍ 5 മുതല്‍ 10 ശതമാനം വര്‍ധനവുണ്ടാകുമെന്ന് വ്യാപാരികള്‍ പറഞ്ഞു.

സിടിസി പൊടി വിപണി ശക്തമായിരുന്നുവെന്നും, വിപണിയിലെത്തിയ 5,90,741 കിലോഗ്രാമില്‍ അളവില്‍ 95 ശതമാനവും വിറ്റഴിക്കപ്പെട്ടുവെന്നുമാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ ലൂസ് തേയില വ്യാപാരികളില്‍ നിന്ന് ഡിമാന്‍ഡ് ഉയരുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ഓര്‍ത്തഡോക്‌സ് ഡസ്റ്റില്‍, പ്രൈമറി ഗ്രേഡുകള്‍ സ്ഥിരമായി തുടര്‍ന്നു. സെക്കന്‍ഡറി തേയിലകള്‍ കുറവായിരുന്നു. നവംബര്‍ 16 മുതല്‍ ഏകദേശം 10 ലക്ഷം ഭക്തരാണ് ശബരിമലയിലെത്തിയത്.

ഈ സീസണില്‍ അഭൂതപൂര്‍വമായ കുതിച്ചുചാട്ടം നടക്കുന്നുണ്ടെന്നാണ് കൊച്ചിന്‍ ടീ ട്രേഡ് അസോസിയേഷന്റെ വിലയിരുത്തല്‍. ജനുവരി പകുതിയോടെ അവസാനിക്കുന്ന സീസണില്‍ ലൂസ്, പാക്കറ്റ് ചായകള്‍ക്കുള്ള ഡിമാന്‍ഡ് പരമാവധിയിലെത്തി