20 Dec 2025 10:21 AM IST
Soyameal Export:ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സോയാമീല്‍ കയറ്റുമതി 38 ശതമാനം വര്‍ധിച്ചു
MyFin Desk
Summary
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യകത ഉയര്‍ന്നു
ഒക്ടോബര്‍ 1 മുതല്‍, ഇന്ത്യയുടെ സോയാമീല്‍ കയറ്റുമതി 38 ശതമാനം വര്‍ധിച്ച് 3.34 ലക്ഷം ടണ്ണായി. ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ശക്തമായ ഡിമാന്‍ഡ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സോയാമീന്‍ കയറ്റുമതി 2.41 ലക്ഷം ടണ്ണായിരുന്നു.
സോയാബീന്‍ പ്രോസസേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ ഏറ്റവും പുതിയ ഡിമാന്‍ഡ് സപ്ലൈ ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ സോയാമീലിന്റ ഉത്പാദനം 5 ശതമാനം വര്‍ധിച്ച് 16.18 ലക്ഷം ടണ്ണായി. ഒരു വര്‍ഷം മുമ്പ് ഇത് 15.39 ലക്ഷം ടണ്ണായിരുന്നു. എന്നിരുന്നാലും, ഈ കാലയളവില്‍ തീറ്റ, ഭക്ഷ്യ മേഖലകളില്‍ നിന്നുള്ള ആഭ്യന്തര ഉപഭോഗത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി.
തീറ്റ മേഖലയില്‍ നിന്നുള്ള സോയാമീലിന്റെ ഉപഭോഗം 8.7 ശതമാനം കുറഞ്ഞ് 10.50 ലക്ഷം ടണ്ണായി. ഭക്ഷ്യ മേഖലയിലെ ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തെ 1.50 ലക്ഷം ടണ്ണില്‍ നിന്ന് 6.66 ശതമാനം ഇടിഞ്ഞ് 1.40 ലക്ഷം ടണ്ണായി.
പഠിക്കാം & സമ്പാദിക്കാം
Home
