1 Dec 2025 5:49 PM IST
Summary
30 ഏക്കറിലാണ് കാന്തല്ലൂരില്‍ സ്‌ട്രോബറി കൃഷി സജ്ജമാകുന്നത്
കാന്തല്ലൂരില്‍ കര്‍ഷകരും കൃഷി വകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ചേര്‍ന്ന് സ്‌ട്രോബറി കൃഷിക്ക് മണ്ണൊരുക്കിക്കഴിഞ്ഞു. പുനെയില്‍ നിന്ന് എത്തിച്ച അത്യുത്പാദനശേഷിയുള്ള വിന്റര്‍ ഡോണ്‍, സ്വീറ്റ് ചാര്‍ലി എന്നീ ഇനങ്ങള്‍ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിലായി മുപ്പത് ഏക്കറോളം സ്ഥലത്താണ് കാന്തല്ലൂരില്‍ കൃഷിയിറക്കിയിരിക്കുന്നത്.
കര്‍ഷകര്‍ക്ക് സൗജന്യമായി ഹൈബ്രിഡ് തൈകളും, മറ്റ് ആനുകൂല്യങ്ങളും നല്‍കി തുടങ്ങിയതോടുകൂടിയാണ് കര്‍ഷകര്‍ സ്‌ട്രോബറിയിലേക്ക് തിരിഞ്ഞത്. 2013-14 കാലഘട്ടത്തിലാണ് കാന്തല്ലൂര്‍ മേഖലകളില്‍ സ്‌ട്രോബറി കൃഷി ആരംഭിക്കുന്നത്. നല്ല വിളവും വിലയും ലഭിച്ചുതുടങ്ങിയതോടുകൂടി കൂടുതല്‍ കര്‍ഷകര്‍ സ്‌ട്രോബറി കൃഷിയിലേക്ക് തിരിയുകയായുരുന്നു.
ഇനിയും കൂടുതല്‍ സ്ഥലങ്ങളിലേക്ക് സ്‌ട്രോബറി കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകരും കൃഷിവകുപ്പും. സ്‌ട്രോബറി തൈകളില്‍നിന്ന് ഏഴ് മാസം വിളവെടുപ്പ് നടത്താം. കിലോയ്ക്ക് 400 മുതല്‍ 600 രൂപ വരെ വില ലഭിക്കുമെന്നതും കര്‍ഷകര്‍ക്ക് നേട്ടമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
