28 Nov 2025 11:25 AM IST
നെല്ല് സംഭരിക്കാന്‍ സപ്ലൈകോ തയാറാകുന്നില്ല; ആലപ്പുഴയിലെ കര്‍ഷകര്‍ ആശങ്കയില്‍
MyFin Desk
Summary
മഴയില്‍ നെല്ലുകളില്‍ മുളച്ച് തുടങ്ങുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍
നെല്ല് സംഭരിക്കാന്‍ സപ്ലൈകോ തയാറാകാത്തതിനാല്‍ ആലപ്പുഴയിലെ കര്‍ഷകര്‍ ആശങ്കയില്‍. 2 കോടി രൂപയിലധികം വില വരുന്ന നെല്ലാണ് പുറം ബണ്ടുകളിലും റോഡിന്റെ വശങ്ങളിലുമായി സൂക്ഷിച്ചിട്ടുള്ളത്.
15 കിലോ ഗ്രാം മുതല്‍ 20 കിലോ ഗ്രാം വരെ കിഴിവ് നല്‍കിയാല്‍ സംഭരിക്കാം എന്നതാണ് ചില്ലറ മില്ലുകാരുടെ സമീപനം. എന്നാല്‍ മെച്ചപ്പെട്ട വിളവു കിട്ടിയ സാഹചര്യത്തില്‍ ഇത്രയും കിഴിവു കൊടുത്ത് നെല്ല് നല്‍കാന്‍ കര്‍ഷകര്‍ തയാറല്ല.
കര്‍ഷകരെ പ്രതിസന്ധിയിലാക്കാതെ വേഗത്തില്‍ നെല്ല് സംഭരിക്കണമെന്നതാണ് പാടശേഖര സമിതി ആവശ്യപ്പെടുന്നത്. മിക്ക കര്‍ഷകരും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്താണ് കൃഷിയിറക്കിയത്. സംഭരണം വൈകുന്നതിനാല്‍ കൃഷി ഉപേക്ഷിക്കുമെന്ന നിലപാടിലാണ് കര്‍ഷകര്‍.രണ്ടാഴ്ച മുന്‍പ് കൊയ്ത നെല്ലാണ് കെട്ടിക്കിടക്കുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നെല്ലിന് ഈര്‍പ്പം തട്ടാനും കിളിര്‍ക്കാനും സാധ്യതയേറെയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
