image

25 Dec 2025 6:34 PM IST

Agriculture and Allied Industries

കേരള ബ്രാന്‍ഡ് തേയിലയ്‌ക്കെതിരെ പ്രതിഷേധം

MyFin Desk

കേരള ബ്രാന്‍ഡ് തേയിലയ്‌ക്കെതിരെ പ്രതിഷേധം
X

Summary

കേരളത്തിലെ തേയിലയ്‌ക്കൊപ്പം 30 ശതമാനം ഇതരസംസ്ഥാന തേയിലകൂടി ഇടകലര്‍ത്തി വില്‍ക്കണമെന്നുള്ള വ്യവസായികളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.


കേരളത്തിലെ തേയിലയ്‌ക്കൊപ്പം 30 ശതമാനം ഇതരസംസ്ഥാന തേയിലകൂടി ഇടകലര്‍ത്തി വില്‍ക്കണമെന്നുള്ള വ്യവസായികളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്

കേരള ബ്രാന്‍ഡ് തേയിലയ്‌ക്കെതിരെ ഇടുക്കിയിലെ തേയില ബോര്‍ഡ് വില നിര്‍ണയ കമ്മിറ്റിയില്‍ പ്രതിഷേധം ശക്തമായി. ഇടുക്കി ഡെപ്യൂട്ടി കലക്ടര്‍ ഷാജി പി.ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധമുണ്ടായത്. സംസ്ഥാനത്തു നിന്ന് കേരള ബ്രാന്‍ഡ് ലേബലില്‍ കയറ്റുമതി ചെയ്യുന്ന വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള എട്ട് ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ തേയിലയോടു നീതികേട് കാട്ടിയെന്ന് ആരോപിച്ച് കര്‍ഷക പ്രതിനിധികള്‍ പ്രമേയം അവതരിപ്പിച്ചു.

കേരളത്തിലെ തേയിലയ്‌ക്കൊപ്പം 30 ശതമാനം ഇതരസംസ്ഥാന തേയിലകൂടി ഇടകലര്‍ത്തി വില്‍ക്കണമെന്നുള്ള വ്യവസായികളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. നിലവില്‍ ടീ ബോര്‍ഡിന്റെ വിലക്ക് ലംഘിച്ച് ഇപ്പോള്‍ത്തന്നെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിലവാരം കുറഞ്ഞ തേയിലപ്പൊടി വ്യാപകമായി ഇറക്കുമതി ചെയ്യുന്നുണ്ട്. ഇറക്കുമതി ചെയ്ത് കേരളത്തിലെ കര്‍ഷകരുടെ പച്ചക്കൊളുന്തിന് വില ഇടിക്കുകയാണെന്ന് കര്‍ഷകര്‍ പ്രതിനിധികളുടെ ആരോപണം.