20 Dec 2025 5:22 PM IST
Agriculture and Allied Industries
മികച്ച പ്രകടനുമായി തേയില വിപണി ; വാരാന്ത്യം കനത്ത വില്‍പ്പന
MyFin Desk
Summary
കൊച്ചി തേയില കേന്ദ്രങ്ങളില്‍ വാരാന്ത്യം കനത്ത വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ക്രിസ്മസിന് മുന്നോടിയായി തേയില വിപണിയില്‍ വില മുന്നേറ്റം പ്രകടമാണ്.
ക്രിസ്മസ് അവധിയെ തുടര്‍ന്ന് വരുന്ന വാരം വില്‍പ്പനയില്ലാത്തതിനാല്‍ കൊച്ചി തേയില ലേല വിപണിയില്‍ മികച്ച വില്‍പ്പനയാണ് വാരാന്ത്യം ഉണ്ടായിരിക്കുന്നത്.വിപണിയില്‍ എത്തിച്ച 6,94,660 കിലോഗ്രാം സിടിസി പൊടി തേയിലയില്‍ 96 ശതമാനവും വിറ്റഴിക്കപ്പെട്ടു. മൂന്ന് മുതല്‍ 4 വരെയാണ് ഇവയുടെ വില വര്‍ധിച്ചത്. മികച്ച ഗുണനിലവാരമാണ് നേട്ടമായത്. ഇടത്തരം തേയില വില 5 മുതല്‍ 10 രൂപ വരെ വില ഉയര്‍ന്നിരുന്നു. അതേസമയം ഓര്‍ത്തഡോക്സ് തേയില വിലയില്‍ കനത്ത ഇടിവാണ് ഉണ്ടായത്.
കഴിഞ്ഞ ആറ് ലേലങ്ങളെ അപേക്ഷിച്ച് ഇത്തവണ വിപണിയില്‍ വ്യക്തമായ ഉയര്‍ച്ച രേഖപ്പെടുത്തിയതായി കൊച്ചിന്‍ ടീ ട്രേഡ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ ജോര്‍ജ് പറഞ്ഞു. ശബരിമല, ക്രിസ്മസ് വില്‍പ്പന, നവംബര്‍-ഡിസംബര്‍ മാസങ്ങളിലെ വിളകളുടെ വരവ് കുറയല്‍, എന്നിവയാണ് വിപണിയെ നയിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
