5 Dec 2025 7:17 PM IST
Summary
കയറ്റുമതി ആവശ്യകത കുറഞ്ഞത് ഓര്‍ത്തഡോക്‌സ് തേയിലയുടെ വില ഇടിച്ചു
കൊച്ചിയിലെ ലേല കേന്ദ്രങ്ങളില്‍ തേയില പൊടിയുടെ വില ഉയര്‍ന്നു. ശബരിമല സീസണുമായി ബന്ധപ്പെട്ട് ഉപഭോഗം വര്‍ധിച്ചതാണ് വില ഉയരാന്‍ കാരണം. ഇടത്തരം തേയിലയുടെ വില 49% ഉയര്‍ന്നു. വിപണിയിലെത്തിച്ച 5,78,991 കിലോഗ്രാം തേയിലയില്‍ 97 ശതമാനവും വിറ്റഴിക്കപ്പെട്ടു. അതേസമയം വിലയില്‍ രണ്ട് രൂപ വര്‍ധനയും രേഖപ്പെടുത്തി.
കഴിഞ്ഞ ആഴ്ചയിലെ 161 നെ അപേക്ഷിച്ച് ശരാശരി വില 2 രൂപ വര്‍ദ്ധിച്ച് 163 ആയിരിക്കുകയാണ്. ഇല തേയിലയ്ക്ക് 85 ശതമാനം വില്‍പ്പന രേഖപ്പെടുത്തി. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വില മൂലം കയറ്റുമതി ആവശ്യക്കാര്‍ കൊച്ചിയില്‍ കുറവാണ്.
മറ്റ് തേയില വിഭാഗങ്ങള്‍ക്ക് വില ഉയര്‍ന്നപ്പോള്‍ ഓര്‍ത്തഡോക്‌സ് തേയിലയ്ക്ക് വില ഇടിയുകയാണ് ചെയ്തത്. ഗുണനിലവാര പ്രശ്‌നവും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള കയറ്റുമതി ആവശ്യകത കുറഞ്ഞതുമാണ് ഓര്‍ത്തഡോക്‌സ് തേയില വിലയില്‍ പ്രതിഫലിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
