image

28 April 2026 7:16 PM IST

Agriculture and Allied Industries

Tender Coconut Prices:പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞു; കർഷകർ പ്രതിസന്ധിയിൽ

MyFin Desk

Tender Coconut Prices:പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞു; കർഷകർ പ്രതിസന്ധിയിൽ
X

Summary

മാസങ്ങൾക്കിടെ 40%ത്തിലേറെ ഇടിവ്; ഉൽപാദന വർധനയും കയറ്റുമതി തടസ്സവും തിരിച്ചടി


റെക്കോർഡ് ഉയരത്തിൽ എത്തിയ പച്ചത്തേങ്ങ വില സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. മാസങ്ങൾക്കിടെ 40 ശതമാനത്തിലേറെ വില കുറഞ്ഞത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കി.

ഇപ്പോൾ ഒരു കിലോ പച്ചത്തേങ്ങയ്ക്ക് 42 രൂപയും ഉണങ്ങിയതിനു 52 രൂപയുമാണ് വിപണി വില. ഏഴു മാസത്തിനിടെ കിലോയ്ക്ക് 36 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

പച്ചത്തേങ്ങ വില ഇടിഞ്ഞതിന്റെ പിന്നാലെ കൊപ്ര വിലയും താഴ്ന്നു. 200 രൂപയുണ്ടായിരുന്ന കൊപ്ര 150 രൂപയായപ്പോൾ ഉണ്ട കൊപ്ര 225ൽ നിന്ന് 180 രൂപയായി കുറഞ്ഞു. വെളിച്ചെണ്ണ വില ലിറ്ററിന് 260 രൂപയിലാണ്.

വിപണിയിൽ എത്തുന്ന തേങ്ങയുടെ വർധനയും കയറ്റുമതി തടസ്സവുമാണ് വില ഇടിവിന് പ്രധാന കാരണം. തമിഴ്നാട്ടിലുൾപ്പെടെ ഉൽപാദനം കൂടിയതും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി യുദ്ധ സാഹചര്യത്തെ തുടർന്ന് തടസ്സപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കി.

കൂടാതെ കടുത്ത വേനൽ ചൂട് മൂലം തേങ്ങ പെട്ടെന്ന് മൂപ്പെത്തി വിപണിയിൽ കൂടുതൽ എത്തുന്നതും വില കുറയാൻ കാരണമായി.

മുൻപ് വില ഇടിയുമ്പോൾ കേരഫെഡ് മുഖേന സർക്കാർ സംഭരണം നടത്തി വില നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോൾ പരിമിതമായ കേന്ദ്രങ്ങളിലേ സംഭരണം ഉള്ളൂ.

സംസ്ഥാനത്തുടനീളം സംഭരണം വ്യാപിപ്പിക്കണമെന്ന ആവശ്യവുമായി കർഷകർ രംഗത്തെത്തിയിരിക്കുകയാണ്.