29 Dec 2025 2:12 PM IST
Summary
കണ്ണൂര്‍ ജില്ലയില്‍ ഉഴുന്ന് കൃഷി സജീവമായിരിക്കുകയാണ്. പരമ്പരാഗത കൃഷിയായാണ് കര്‍ഷകര്‍ ഉഴുന്ന് വിളവെടുക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ പല പഞ്ചായത്തുകളിലേയും നെല്‍വയലുകളില്‍ ഉഴുന്നുചെടികള്‍ പച്ച വിരിച്ച് തുടങ്ങി. പരമ്പരാഗത കൃഷിയായാണ് ഏറെ കര്‍ഷകരും ഉഴുന്ന് വിളവെടുക്കുന്നത്. പല കര്‍ഷകരും കൂടെ ചെറുപയര്‍ വിത്തും വിതയ്ക്കാറുണ്ട്.
ഉഴുന്നിന് ഒപ്പം
കൊയ്ത്തു കഴിഞ്ഞ പാടങ്ങള്‍ ഉഴുതുമറിച്ച് വിത്തെറിയുന്നതാണ് പരമ്പരാഗത രീതി. ഇപ്പോള്‍ പഞ്ചായത്തുകള്‍ മുഖേന ഏറെ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. സബ്‌സിഡിയില്‍ വിത്ത് നല്‍കിയും പണിക്കൂലിയിനത്തില്‍ ഹെക്ടറിന് നിശ്ചിത തുക നല്‍കിയുമൊക്കെയാണ് പഞ്ചായത്തുകളില്‍ നിന്ന് കര്‍ഷകരിലേക്ക് സഹായമെത്തുന്നത്. ഒരു കിലോഗ്രാം ഉഴുന്നുവിത്തിന് 100 രൂപ വരെ സഹായധനം കര്‍ഷകരിലെത്തിക്കുന്ന പഞ്ചായത്തുകളുണ്ട്. ഉഴുന്ന്, പയര്‍കൃഷിയില്‍ ശ്രദ്ധേയ നേട്ടം കൈവരിക്കാറുള്ള പഞ്ചായത്തുകളിലൊന്ന് പട്ടുവം ആണ്
പഠിക്കാം & സമ്പാദിക്കാം
Home
