18 Nov 2025 3:07 PM IST
ഇന്ത്യയുടെ കാര്‍ഷിക മേഖലയുടെ മുന്നേറ്റത്തിന് അമേരിക്കയുടെ താരിഫ് മാറ്റം ഗുണം ചെയ്യുമോ?
Swarnima Cherth Mangatt
Summary
ഈ മാസം 12 നാണ് അമേരിക്ക ചില കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താരിഫ് കുറച്ചത്.
തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ ചില കാര്‍ഷിക ഉല്‍പന്നങ്ങളുടെ പരസ്പര താരിഫ് പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനം ഇന്ത്യക്ക് നേട്ടമാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
ഈ മാസം 12 നാണ് അമേരിക്ക ചില കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താരിഫ് കുറച്ചത്. നവംബര്‍ 13 മുതല്‍ നിയമം പ്രാബല്യത്തില്‍ വരികയും ചെയതു. കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ കൂടാതെ വാഴപ്പഴം, കൊക്കൊ, ഓറഞ്ച്, തക്കാളി, മാംസം, വളങ്ങള്‍ പഴച്ചാറുകള്‍, ട്രോപിക്കല്‍ ഫ്രൂട്ട്‌സ് എന്നിവയാണ് താരിഫില്‍ നിന്നും ഒഴിവാക്കിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍.
ആഗോള വിപണിയില്‍ എല്ലാ കയറ്റുമതിക്കാര്‍ക്കും താരിഫ് മാറ്റം ബാധകമാണ്. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് മറ്റ് രാജ്യങ്ങള്‍ക്കൊപ്പം മത്സരിക്കേണ്ടിവരും. ഇത് കിടമത്സരം ഉയര്‍ത്തും. ഇന്ത്യയുടെ പ്രതിവര്‍ഷ കയറ്റുമതി മൂല്യം ഏതാണ്ട് 1 ബില്യണ്‍ ഡോളറിലധികം വരും.
താരിഫ് മാറ്റം നിലവില്‍ വരുന്നതോടെ വിപണിയില്‍ തുല്യതാ മത്സരം സൃഷ്ടിക്കപ്പെടുമെന്നാണ് വാണിജ്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി ദര്‍പ്പന്‍ ജെയിന്‍ പറയുന്നത്. യുഎസ് താരിഫ് നയത്തിലെ മാറ്റം സുഗന്ധവ്യഞ്ജനങ്ങളിലും ഹോര്‍ട്ടികള്‍ച്ചറിലും ഇന്ത്യയുടെ മത്സര സ്ഥാനം നേരിയ തോതില്‍ ശക്തിപ്പെടുത്തും
എന്നാല്‍ ഇന്ത്യ ഈ മേഖല വികസിപ്പിക്കുകയും കോള്‍ഡ്-ചെയിന്‍ ശേഷി വര്‍ദ്ധിപ്പിക്കുകയും കാര്‍ഷിക കയറ്റുമതി കൂട്ടത്തില്‍ വൈവിധ്യവല്‍ക്കരിക്കുകയും ചെയ്തില്ലെങ്കില്‍, ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍, ആസിയാന്‍ കാര്‍ഷിക കയറ്റുമതി രാജ്യങ്ങള്‍ ഇന്ത്യയെ പിന്തള്ളി നേട്ടങ്ങള്‍ സ്വന്തമാക്കും.
പഠിക്കാം & സമ്പാദിക്കാം
Home
