image

20 Nov 2025 4:42 PM IST

Agriculture and Allied Industries

കാര്‍ഷിക വ്യാപാരത്തില്‍ ഇന്ത്യയക്ക് സാധ്യതകള്‍ തുറക്കുന്നു

MyFin Desk

tariffs, relief measures being prepared for exporters
X

Summary

2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി പലചരക്ക് പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ഇളവുകള്‍.


യുഎസ് താരിഫ് കുറച്ചത് കാര്‍ഷിക വ്യാപാരത്തില്‍ ഇന്ത്യയുടെ സാധ്യതകള്‍ തുറക്കുന്നു. 200ലധികം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കാണ് അമേരിക്ക വന്‍തോതിലുള്ള താരിഫ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ അമേരിക്ക സ്വിറ്റ്‌സര്‍ലന്‍ഡുമായി വ്യാപാര കരാര്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്.

മുമ്പ് 50 ശതമാനം വരെ ഈടാക്കിയിരുന്ന ബീഫ്, കാപ്പി, വാഴപ്പഴം, പരിപ്പ് തുടങ്ങിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ താരിഫിലാണ് പ്രധാനമായും മാറ്റങ്ങളുള്ളത്. 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി പലചരക്ക് പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ഇളവുകള്‍. യുഎസിലെ ഉപഭോക്തൃ വികാരം ഭക്ഷ്യവിലകളോട് വളരെ സെന്‍സിറ്റീവ് ആയി തുടരുകയാണ്. പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്കിടയില്‍.

അമേരിക്കയുടെ താരിഫ് ഇളവില്‍ പ്രധാന നേട്ടം സ്വന്തമാക്കുക ഇന്ത്യയും ബ്രസീലുമാണ്. തേയില, സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഇരു രാജ്യങ്ങള്‍ക്കും പുതിയ സാഹചര്യം ഗുണം ചെയ്യും.

ഇന്ത്യക്ക് പുറമേ മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കും മേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ നേട്ടങ്ങളുണ്ടാക്കാമെന്നാണ് വിലയിരുത്തല്‍. കോഴിയിറച്ചി അടക്കുമുള്ളവയില്‍ വരുന്ന താരിഫ് മാറ്റം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും നേട്ടമാകും.

യുഎസുമായുള്ള പുതിയ വ്യാപാര കരാര്‍ കാരണം സ്വിറ്റ്സര്‍ലന്‍ഡിന്റെ ജിഡിപി വളര്‍ച്ച 2026 ല്‍ 0.4 ശതമാനം പോയിന്റ് വര്‍ദ്ധിച്ചേക്കാം.

ദക്ഷിണാഫ്രിക്ക, ചിലി, പെറു തുടങ്ങിയ ചരക്ക് കയറ്റുമതിക്കാര്‍ക്കും താരിഫ് നിരക്കുകളില്‍ ഇളവുകള്‍ ഗുണം ചെയ്യും.