25 Dec 2025 5:22 PM IST
Vegetable Price ; ക്രിസ്തുമസ് വിപണിയില്‍ കുതിച്ചുയര്‍ന്ന് പച്ചക്കറി വില
MyFin Desk
Summary
പ്രാദേശിക വിപണിയില്‍ പച്ചക്കറി ലഭ്യത കുറവായതാണ് വില ഉയരാന്‍ കാരണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി കൂടുതലെത്തുന്നത്.
നിത്യോപയോഗ സാധനങ്ങള്‍ക്കും മാംസത്തിനും പിന്നാലെ പച്ചക്കറി വില കുതിച്ചുയരുകയാണ്. ഭൂരിഭാഗം ഇനങ്ങള്‍ക്കും 10 രൂപ മുതല്‍ 40 രൂപ വരെയാണ് വില വര്‍ദ്ധിച്ചത്. പടവലം, സവാള, ഏത്തക്കായ, ഇഞ്ചി, ബീറ്റ് റൂട്ട്, മത്തങ്ങ, കൂര്‍ക്ക എന്നിവ ഒഴികെ ഭൂരി പക്ഷം പച്ചക്കറി ഇനങ്ങള്‍ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്.
മണ്ഡല കാലത്തും തീ വില
മണ്ഡല കാലമായതിനാല്‍ പച്ചക്കറിയ്ക്ക് ഡിമാന്‍ഡ് ഏറെയാണ്. ഇതും വില വര്‍ദ്ധനക്കിടയാക്കിയിട്ടുണ്ട്. നിലവില്‍ തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തിലേയ്ക്ക് പച്ചക്കറികള്‍ എത്തുന്നത്. പ്രാദേശിക വിപണിയില്‍ പച്ചക്കറി ലഭ്യത കുറവാണ്.
സംസ്ഥാനത്ത് മുരിങ്ങവില കുതിച്ചുയരുകയാണ്. ഇന്നലെ വിപണിയില്‍ 280 ആണെങ്കിലും കഴിഞ്ഞയാഴ്ച 700നടുത്ത് വില വന്നിരുന്നു. കാന്താരി വില 300 രൂപയിലേക്കെത്തി. രണ്ടു മാസം മുമ്പ് 600 മുതല്‍ 700 രൂപ നിരക്കിലായിരുന്നു വില. എന്നാല്‍ നാട്ടില്‍ പുറങ്ങളില്‍ കാന്താരി സുലഭമായതോടെയാണ് വില 300 ആയി കുറഞ്ഞത്.
പഠിക്കാം & സമ്പാദിക്കാം
Home
