image

18 Feb 2026 4:15 PM IST

Agriculture and Allied Industries

ഗോതമ്പ് കയറ്റുമതി കുറഞ്ഞേക്കും

MyFin Desk

wheat exports unlikely to meet target, report says
X

Summary

ആഭ്യന്തര ഭക്ഷ്യധാന്യ വില ആഗോള വിപണിയേക്കാള്‍ കൂടുതലായത് വിപണി കണ്ടെത്താന്‍ പ്രതിസന്ധി സൃഷ്ടിക്കും. 20 .5 ലക്ഷം ടണ്‍ ഗേതാമ്പാണ് ഈ വര്‍ഷം കയറ്റി അയക്കാൻ തയ്യാറെടുക്കുന്നത്.


ഈ വര്‍ഷം ഗോതമ്പ് കയറ്റുമതി ലക്ഷ്യം കണ്ടേക്കില്ലെന്ന് സൂചന. ആഭ്യന്തര വിപണിയിലെ വില തന്നെ ആഗോള വിപണിയേക്കാള്‍ കൂടുതലായത് കൊണ്ട് വിപണി കണ്ടെത്തൽ പ്രതിസന്ധിയായേക്കും. 25 ലക്ഷം ടണ്‍ ഗേതാമ്പ് കയറ്റുമതിയാണ് ഈ വർഷം ഇന്ത്യ ലക്ഷ്യമിടുന്നത്.

ഗോതമ്പിന്റെ കുറഞ്ഞ താങ്ങുവില ക്വിന്റലിന് 2585 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 160 രൂപ കൂടുതലാണ്.

കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതിയുടെ നിരോധനം നീക്കിയത്. 25 ലക്ഷം ടണ്‍ കയറ്റുമതി അനുവദിക്കുകയും ചെയ്തു. ആഭ്യന്തര വില ഈ മാസം ആദ്യ പകുതിയില്‍ 2,527 രൂപയായി കുറഞ്ഞതിനെത്തുടര്‍ന്ന് കര്‍ഷകര്‍ക്ക് ആദായകരമായ വില ഉറപ്പാക്കാനായിരുന്നു ഇത്.

നിലവില്‍, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് കണ്ട്ല തുറമുഖത്ത് എത്തിക്കുന്ന ആഭ്യന്തര ഗോതമ്പിന്റെ വില ടണ്ണിന് 255 -288 ഡോളറിലാണ്. അതേസമയം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലേക്ക് വിശാഖപട്ടണത്ത് നിന്ന് ഗോതമ്പ് കയറ്റി അയച്ചാല്‍ ടണ്ണിന് 306-310 ഡോളര്‍ വിലവരും. ആഗോള ഗോതമ്പ് വില ടണ്ണിന് 260 ഡോളറാണ്. ഇന്ത്യന്‍ ഗോതമ്പ് മിഡില്‍ ഈസ്റ്റില്‍ ഒരു പരിധിവരെ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നുണ്ടെങ്കിലും, 45-48 ഡോളര്‍ വ്യത്യാസം വില കൂടുതല്‍ വര്‍ദ്ധിപ്പിക്കും.

കര്‍ഷകര്‍ താങ്ങുവിലയേക്കാൾ താഴ്ന്ന വിലക്ക് ഗോതമ്പ് നല്‍കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇന്ത്യന്‍ ഗോതമ്പിന് അന്താരാഷ്ട്രതലത്തില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് ഉത്തരേന്ത്യന്‍ വ്യാപാരികള്‍ പറയുന്നു.

മത്സരം ഉണ്ടായിരുന്നിട്ടും ഓസ്ട്രേലിയയുടെ ഗോതമ്പിന് ആഗോളതലത്തില്‍ ആവശ്യക്കാരുണ്ട്. വടക്കേ അമേരിക്കയിലെ ഗോതമ്പും നന്നായി വിറ്റഴിക്കപ്പെടുന്നു, അതേസമയം യൂറോപ്പു ഗോതമ്പ് വില്‍ക്കാന്‍ പാടുപെടുന്നു.

വമ്പൻ കയറ്റുമതിയുമായി ഓസ്ട്രേലിയ

ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച്, 2025 നവംബര്‍ മുതല്‍ ഡിസംബറില്‍ ഓസ്ട്രേലിയയുടെ ഗോതമ്പ് കയറ്റുമതി ഇരട്ടിയിലധികം വര്‍ദ്ധിച്ച് 2.29 മെട്രിക് ടണ്ണായി. ഇന്തോനേഷ്യ, ചൈന, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇത് വാങ്ങുന്നത്.

എങ്കിലും, ഇന്ത്യയ്ക്ക് ഗോതമ്പ് കയറ്റുമതി ചെയ്യാന്‍ ഒരു ഓപ്ഷന്‍ ഉണ്ട്. അത് റോഡ് വഴിയോ റെയില്‍ വഴിയോ ബംഗ്ലാദേശിലേക്ക് ആകാം. ബീഹാറില്‍ നിന്ന് റോഡ് വഴിയോ റെയില്‍ വഴിയോ കയറ്റുമതി ചെയ്യുന്ന ഗോതമ്പിന് ടണ്ണിന് 283 ഡോളര്‍ വില വരും.

മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി 10 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 21 മില്യണ്‍ ടണ്ണില്‍ എത്തിയേക്കാമെന്നതിനാല്‍, ഗോതമ്പ് കയറ്റുമതി ചെയ്യേണ്ട സമ്മര്‍ദ്ദത്തിലാണെന്ന് ഒരു വിശകലന വിദഗ്ദ്ധന്‍ പറഞ്ഞു. നിലവില്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) കൈവശം 25.31 മില്യണ്‍ ടണ്‍ ഗോതമ്പും റെക്കോര്‍ഡ് ഉയര്‍ന്ന അരി സ്റ്റോക്കും ഉണ്ട്.