28 July 2023 12:44 PM IST
Summary
- 2001-ലാണ് ഇന്ത്യയില്‍ എഎംഡി പ്രവര്‍ത്തനം ആരംഭിച്ചത്
- എഎംഡിക്ക് ഇന്ത്യയില്‍ 6,500-ഓളം ജീവനക്കാരാണുള്ളത്
- അഞ്ച് വര്‍ഷം കൊണ്ട് 400 ദശലക്ഷം ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു
കാലിഫോര്‍ണിയ ആസ്ഥാനമായ പ്രമുഖ ചിപ്പ് നിര്‍മാതാവ് എഎംഡി ഇന്ത്യയില്‍ അഞ്ച് വര്‍ഷം കൊണ്ട് 3300 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.
ബെംഗളുരുവില്‍ പുതിയ കാമ്പസ് നിര്‍മിക്കുന്നത് ഉള്‍പ്പെടെയാണിത്. അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതായിരിക്കും കാമ്പസ്.
കമ്പനിയുടെ ഏറ്റവും വലിയ ഡിസൈന്‍ സെന്റര്‍ കൂടിയായിരിക്കും ഈ കാമ്പസ്. 2023 അവസാനത്തോടെ കാമ്പസ് തുറക്കാനാണു പദ്ധതിയിട്ടിരിക്കുന്നത്.
വിപുലമായ ലാബ്, അത്യാധുനിക ഉപകരണങ്ങള്‍, ടീം വര്‍ക്ക് പ്രോത്സാഹിപ്പിക്കാനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇരിപ്പിടങ്ങള്‍ എന്നിവ കാമ്പസിന്റെ പ്രത്യേകതകളായിരിക്കും.
സെമി കണ്ടക്ടര്‍ നിര്‍മാണരംഗത്ത് ഇന്ത്യയെ പിന്തുണയ്ക്കാനായി വലിയ പങ്കാളിയായി എഎംഡി രംഗത്തുണ്ടാകും.
2028-ഓടെ ഇന്ത്യയില്‍ 3,000-ത്തിലധികം എന്‍ജിനീയര്‍മാരെ എഎംഡിയുടെ തൊഴില്‍സേനയിലേക്ക് കൂട്ടിച്ചേര്‍ക്കാനാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതിലൂടെ രാജ്യത്തെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ശേഷിയെ വിപുലീകരിക്കാനാകും. നിലവില്‍ എഎംഡിക്ക് ഇന്ത്യയില്‍ 6,500-ഓളം ജീവനക്കാരാണുള്ളത്.
2001-ലാണ് ഇന്ത്യയില്‍ എഎംഡി പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് ന്യൂഡല്‍ഹിയിലായിരുന്നു എഎംഡിഓഫീസ് തുറന്നത്.
ആഗോളതലത്തില്‍ സെമികണ്ടക്ടര്‍ ചിപ്പുകളുടെ മുന്‍നിര ഡിസൈനറാണ് എഎംഡി. എങ്കിലും കമ്പനി സ്വന്തമായി ചിപ്പ് നിര്‍മിക്കുന്നില്ല. പകരം ടിഎസ്എംസി പോലുള്ള കരാറുകാര്‍ക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
