image

6 March 2026 4:51 PM IST

Industries

ആന്ത്രോപിക്, സഹോദരങ്ങളുടെ എഐ കമ്പനിയാണ് ; മൂല്യം 34 .8 ലക്ഷം കോടി രൂപയിലേറെ, ഇതല്ലേ ഇന്നവേഷൻ?

MyFin Desk

ആന്ത്രോപിക്, സഹോദരങ്ങളുടെ എഐ കമ്പനിയാണ് ; മൂല്യം 34 .8 ലക്ഷം കോടി രൂപയിലേറെ, ഇതല്ലേ ഇന്നവേഷൻ?
X

Summary

സഹോദരങ്ങളുടെ ബുദ്ധിയാണ്, ടെക് ലോകത്തെ വീഴ്ത്തിയ ആന്ത്രോപിക്. കൊടുങ്കാറ്റ് അഴിച്ചുവിട്ടത് ഒരു ഇന്ത്യാക്കാരൻ


രണ്ട് സഹോദരങ്ങൾ ചേർന്ന് സ്ഥാപിച്ച എഐ കമ്പനിയാണ്. ഇന്ന് മൂല്യം 3.48 ലക്ഷം കോടി രൂപയിലേറെ. അടുത്തിടെ ലോകമെമ്പാടും ച‍ർച്ചയായ ആന്ത്രോപിക്കിൻ്റെ സഹസ്ഥാപകരായ ഡാരിയോ അമോഡിയും ഡാനിയേല അമോഡിയുമാണ് കഥാ നായകർ.

ഓപ്പൺ എഐയുടെ ​ഗവേഷണ വിഭാ​ഗം മേധാവിയായിരുന്ന ഡാരിയോ അമോഡിയും സഹോദരിയും കമ്പനിയിലെ മുതിർന്ന സഹപ്രവർത്തകരെയും ചേർത്ത് പുതിയ കമ്പനി രൂപീകരിക്കാൻ ഒരു കാരണമുണ്ട്. എഐയുടെ സുരക്ഷയും വാണിജ്യവൽക്കരണവും സംബന്ധിച്ച ജീവനക്കാരുടെ പല പൊതു നിർദ്ദേശങ്ങളും വിശകലനങ്ങളും ഓപ്പൺ എഐ അവ​ഗണിച്ചിരുന്നു.

ഓപ്പൺഎഐയുടെ തുടക്കം മുതൽ ഡാരിയോ അമോഡി കമ്പനിയുടെ ഭാ​ഗമായിരുന്നു. വർഷങ്ങളോളം കമ്പനിയുടെ ഗവേഷണത്തിന് നേതൃത്വം നൽകി. പിന്നീടാണ് അമേഡിയും സുഹൃത്തുക്കളും ചേർന്ന് എഐ എങ്ങനെ നിർമ്മിക്കണം, കമ്പനി എന്തൊക്കെ മാനദണ്ഡങ്ങൾ പാലിക്കണം എന്നുമൊക്കെയുള്ളത് സംബന്ധിച്ച പൊതുവായ ചില ആശയങ്ങൾ രൂപീകരിച്ചത്. എന്നാൽ കമ്പനിയ്ക്ക് ഇതിൽ വിഭിന്നാഭിപ്രായം ആയിരുന്നു.

എഐ എങ്ങനെ വികസിപ്പിക്കണം, എഐ മോഡലകൾ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് ഇവർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. എഐ മോഡലുകളുടെ വലുപ്പവും ഡാറ്റയും വർദ്ധിപ്പിക്കുന്നതിലൂടെ പ്രകടനം വളരെയധികം മെച്ചപ്പെടുത്താനാകുമെന്ന ഉറപ്പാണ് ആന്ത്രോപിക്ക് എന്ന കമ്പനിക്ക് ക്ലോഡ് എന്ന ഏജൻ്റിനും പിന്നിൽ.

കരുത്തായി രാഹുൽ പാട്ടീൽ

2021 ലാണ് കമ്പനി രൂപീകരിച്ചത് എങ്കിലും 2022 ലാണ് ആന്ത്രോപിക് ക്ലോഡിന്റെ ആദ്യ പതിപ്പ് വികസിപ്പിച്ചത്. പക്ഷേ പുറത്തിറക്കിയിരുന്നില്ല. കൂടുതൽ സുരക്ഷാ പരിശോധനയും എഐ സിസ്റ്റങ്ങൾ വികസിപ്പിക്കുന്നതിലെ മത്സരവും ഒഴിവാക്കാനായിരുന്നു ഇത്. പിന്നീട് ഓപ്പൺ എഐയിലെ നിരവധി ശ്രദ്ധേയരായ ജീവനക്കാ‍ർ ആന്ത്രോപിക്കിനൊപ്പം കൂടി. അതിനുശേഷം ഡാറ്റാബ്രിക്‌സും ആന്ത്രോപിക്കും ക്ലോഡിനെ ഡാറ്റാബ്രിക്‌സ് ഡാറ്റ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ക്ലോഡ് കൂടുതൽ ശ്രദ്ധേയമായി.

എന്നാൽ ക്ലോഡ് ശ്രദ്ധേയമാകാൻ മറ്റൊരു കാരണം കൂടെയുണ്ട്. ഇന്ത്യൻ വംശജനായ സിടിഒ. രാഹുൽ പാട്ടീലാണ് പരമ്പരാഗത സാസ് സോഫ്റ്റ്‌വെയറിനെ കാറ്റിൽ പറത്താൻ കഴിവുള്ള ഉൽപ്പന്നമായി ക്ലോഡിനെ ശ്രദ്ധേയമാക്കിയത്. എഴുത്ത്, ഡാറ്റ വിശകലനം, കോഡിംഗ് സഹായം, ഗവേഷണം തുടങ്ങി ഒരു ഇന്റർഫേസിനുള്ളിൽ നിരവധി വർക്ക്ഫ്ലോ കൈകാര്യം ചെയ്യാൻ കഴിയുന്ന സ്മാ‍ർട്ട് എഐ ഏജൻ്റായി ക്ലോഡ് മാറി.

ആന്ത്രോപിക് അടുത്തിടെ ബെംഗളൂരുവിൽ ഓഫീസ് തുറന്നിരുന്നു. കമ്പനിയുടെ സാങ്കേതിക വികസനത്തിന് പാട്ടീൽ നേതൃത്വം നൽകുന്നു. സുരക്ഷിതവും ആഗോളതലത്തിൽ സ്വാധീനം ചെലുത്താനാകുന്നതുമായ എഐ മോഡലുകൾ സൃഷ്ടിക്കുന്നു. പിഇഎസ് ലാബ് മുതൽ അന്താരാഷ്ട്ര തലത്തിലെ എഐ ഇൻഫ്രാസ്ട്രക്ചറുകൾക്ക് വരെ നേതൃത്വം നൽകുന്നു.