image

8 April 2026 1:52 PM IST

Industries

എഐ നായകനാണ്, 31 വയസ്, ആസ്തി 22000 കോടി രൂപ!

MyFin Desk

എഐ നായകനാണ്, 31 വയസ്, ആസ്തി 22000 കോടി രൂപ!
X

Summary

31 വയസിൽ സ്വന്തം സംരംഭം കൊണ്ട് നേടിയത് 22000 കോടി രൂപ ആസ്തി. ഇത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ.


ഇന്ത്യയിലെ ഏറ്റവും പ്രായ കുറഞ്ഞ ശതകോടീശ്വരനാണ്. വയസ് 31 മാത്രം. ഇന്ന് ആസ്തി 21 ,190 കോടി രൂപ. ചെന്നൈയിൽ ജനിച്ച അരവിന്ദ് ശ്രീനിവാസിൻ്റെ കഥ നിരവധി യുവാക്കൾക്ക് പ്രചോദനമാണ്. വഴിത്തിരിവായത് ഒരു എഐ സംരംഭമാണ്.

പെർപ്ലെക്സിറ്റി എഐയുടെ സഹസ്ഥാപകനും സിഇഒയുമാണ് കക്ഷി. എഐ-പവർഡ് സെർച്ച് എഞ്ചിനാണ് പെ‍ർപ്ലെക്സിറ്റി . 2022 ഓഗസ്റ്റിലാണ് രണ്ട് സുഹത്തുക്കളുമായി ചേ‍ർന്ന് അരവിന്ദ് ഈ സേർച്ച് എഞ്ചിൻ സ്ഥാപിക്കുന്നത്. പരമ്പരാഗത ലിങ്ക് അധിഷ്ഠിത സെർച്ച് എഞ്ചിനേക്കാൾ സംഭാഷണത്തിന് പ്രാധാന്യമുള്ള സേ‍ർച്ച് എഞ്ചിൻ ഏറെ ശ്രദ്ധേയമായി.

പണം ഒഴുക്കി വൻകിട നിക്ഷേപകർ

ചോദ്യങ്ങളിലൂടെ എഐ ഉപയോ​ഗിച്ച് കൃത്യമായ ഉത്തരം കണ്ടെത്താനാകുന്ന പെർപ്ലെക്സിറ്റിയാണ് അരവിന്ദ് ശ്രീനിവാസനെ ശതകോടീശ്വരനാക്കിയത്. ഓപ്പൺഎഐ, ഗൂഗിൾ, ഡീപ് മൈൻഡ് എന്നിവയിൽ പ്രവൃത്തി പരിചയമുള്ള അരവിന്ദ് ഐഐടി മദ്രാസിൽ നിന്ന് ബിരുദവും യുഎസിൽ നിന്ന് പിഎച്ച്ഡിയും നേടിയതിനു ശേഷമാണ് ബിസിനസിലേക്കിറങ്ങുന്നത്. എഐയുടെ സാധ്യതകൾ മുന്നിൽ കണ്ടിറക്കിയ സെർച്ച് എഞ്ചിൻ ട്രെൻഡായി.

ജെഫ് ബെസോസിനെപ്പോലുള്ള നിക്ഷേപക‍ർ സംരംഭത്തിലേക്ക് പണം ഒഴുക്കി. 2025 അവസാനത്തോടെ 1800 കോടി ഡോളറിലേക്ക് ബിസിനസിൻ്റെ മൂല്യവും കുതിച്ചുയ‍ർന്നു. ആപ്പിൾ, മെറ്റ തുടങ്ങിയ പ്രമുഖ കമ്പനികൾ പെ‍ർപ്ലെക്സിറ്റി ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടും ശ്രീനിവാസ് വിട്ടുകൊടുത്തിട്ടില്ല. 2028 ന് ശേഷം ഐപിഒയ്ക്കായി തയ്യാറെടുക്കുകയാണ് കമ്പനി.