10 Jan 2022 9:27 AM IST
Summary
ജപ്പാനിലെ ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. 2001 മെയ് മാസത്തില്‍ മനേസറില്‍ (ഗുഡ്ഗാവ്, ഹരിയാന) ഇന്ത്യയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഏറ്റവും വൈകി ഇന്ത്യയിലെത്തിയ സംരംഭമായിട്ടും ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ ഹോണ്ടയുടെ സ്ഥാനം ഇന്ന് മുന്‍നിരയിലാണ്. ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളും, സേവനങ്ങളും നല്‍കുന്ന ഹോണ്ട 48 ദശലക്ഷത്തിലധികം ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കി മുന്നോട്ട് പോകുന്നു. ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ മോഡലായ 'ആക്ടിവ'യില്‍ 2001ല്‍ ആരംഭിച്ച […]
ജപ്പാനിലെ ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. 2001 മെയ് മാസത്തില്‍ മനേസറില്‍ (ഗുഡ്ഗാവ്, ഹരിയാന) ഇന്ത്യയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഏറ്റവും വൈകി ഇന്ത്യയിലെത്തിയ സംരംഭമായിട്ടും ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ ഹോണ്ടയുടെ സ്ഥാനം ഇന്ന് മുന്‍നിരയിലാണ്. ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളും, സേവനങ്ങളും നല്‍കുന്ന ഹോണ്ട 48 ദശലക്ഷത്തിലധികം ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കി മുന്നോട്ട് പോകുന്നു.
ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ മോഡലായ 'ആക്ടിവ'യില്‍ 2001ല്‍ ആരംഭിച്ച യാത്ര സ്‌കൂട്ടറുകള്‍ക്ക് പുതുജീവന്‍ നല്‍കുകയും 20 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യയുടെ പ്രിയപ്പെട്ട സ്‌കൂട്ടറായി തുടരുകയും ചെയ്യുന്നു. 1800 സിസി എന്‍ജിനുകള്‍ ഉള്ള ഇരുചക്രവാഹനങ്ങളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോയിലൂടെ ഹോണ്ട ഉപഭോക്താക്കള്‍ക്ക് മികച്ച ജോയ് ഓഫ് റൈഡിംഗ് അനുഭവം സാധ്യമാക്കുന്നു.
ചെറിയ യാത്രയ്ക്കുള്ള വിശ്വസനീയമായ 110 സിസി മോട്ടോര്‍സൈക്കിള്‍ മുതല്‍ ഏറ്റവും മികച്ച സാങ്കേതികവിദ്യയില്‍ അവതരിപ്പിച്ച സ്‌കൂട്ടറുകളുടെ ഒരു വലിയ നിര തന്നെ ഹോണ്ട ഒരുക്കിയിട്ടുണ്ട്. രസകരമായ-സവാരി ഡൈനാമിക് സ്പോര്‍ട്സ് മോഡലുകള്‍ മുതല്‍ ഐക്കണിക്ക് ഗ്ലോബല്‍ വരെ വ്യത്യസ്ഥങ്ങളായ മോഡലുകള്‍ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നു. നൂതമായ സാങ്കേതികവിദ്യ സമന്വയിപ്പിച്ച് ഇരുചക്രവാഹനങ്ങള്‍ സാധാരണക്കാരുടെ ജീവിത്തെ സമ്പന്നമാക്കുന്നതിന് ഹോണ്ട എന്നും പരിശ്രമിക്കാറുണ്ട്.
മനേസറില്‍ (ഹരിയാന) ആദ്യ ഉല്‍പ്പാദന കേന്ദ്രം 2001-ല്‍ ആരംഭിച്ചു. ഒരു ദശാബ്ദത്തിന് ശേഷം 2011-ല്‍ ഹോണ്ട 1.2 ദശലക്ഷം യൂണിറ്റ് വാര്‍ഷിക ഉല്‍പ്പാദന ശേഷിയുള്ള തപുകരയിലെ (അല്‍വാര്‍, രാജസ്ഥാന്‍) രണ്ടാമത്തെ പ്ലാന്റിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു. 2013-ല്‍ ദക്ഷിണ കര്‍ണാടകയിലെ നര്‍സപുരയില്‍ മൂന്നാമത്തെ പ്ലാന്റ് വന്നു. 1.8 ദശലക്ഷം യൂണിറ്റ് ആയിരുന്നു വാര്‍ഷിക ശേഷി.
ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഹോണ്ട അതിന്റെ നാലാമത്തെ നിര്‍മ്മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ വിത്തലാപൂരില്‍ (ഗുജറാത്ത്) ഹോണ്ടയുടെ സ്‌കൂട്ടര്‍ മാത്രമുള്ള പ്ലാന്റ് ആയിരുന്നു ഇത്. 2017-18 സാമ്പത്തിക വര്‍ഷം കര്‍ണാടക പ്ലാന്റില്‍ പുതിയ കപ്പാസിറ്റി ഇന്‍ഫ്യൂഷന്‍ ആരംഭിക്കുകയും ഇത് ഹോണ്ടയുടെ സംയുക്ത ശേഷി പ്രതിവര്‍ഷം 6.4 ദശലക്ഷം യൂണിറ്റായി ഉയര്‍ത്തുകയും ചെയ്തു.
ഇന്ന് ഹോണ്ട ടു വീലേഴ്‌സ് ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഇന്ത്യയിലുടനീളം 6,200+ കസ്റ്റമര്‍ ടച്ച് പോയിന്റുകളിലൂടെ സേവനം നല്‍കുകയും ചെയ്യുന്നു. 20 വര്‍ഷത്തെ യാത്രയില്‍, ഹോണ്ട ടു വീലേഴ്സ് ഇന്ത്യ അതിന്റെ ബെഞ്ച്മാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍, സാങ്കേതികവിദ്യ, നിര്‍മ്മാണ മികവ് എന്നിവയ്ക്കായി 200 ഓളം അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഏറ്റവും വിശ്വസനീയമായ ടൂ-വീലര്‍ ബ്രാന്‍ഡിനുള്ള പുരസ്‌ക്കാരം ഒന്നിലധികം തവണ ലഭിച്ചിട്ടുണ്ട്.
ബിസിനസ്സിനേക്കാള്‍, ഉത്തരവാദിത്തമുള്ള കോര്‍പ്പറേറ്റ് എന്ന നിലയില്‍ കമ്പനി റോഡ് സുരക്ഷയ്ക്ക് ആഗോളതലത്തില്‍ മുന്‍ഗണന നല്‍കാറുണ്ട്. ഇന്ത്യയിലുടനീളമുള്ള 14 ട്രാഫിക് പരിശീലന പാര്‍ക്കുകള്‍, 4 സുരക്ഷാ ഡ്രൈവിംഗ് വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവയിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട് എല്ലാ പ്രായത്തിലുമുള്ള 36 ലക്ഷത്തിലധികം വ്യക്തികളെ സേഫ്റ്റി റൈഡിംഗിനെക്കുറിച്ച് ഹോണ്ട ബോധവല്‍ക്കരിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
