ലോകത്തിലെ ഏറ്റവും പഴയ അഞ്ചു വാഹന നിര്‍മ്മാതാക്കളില്‍ ഒന്നാണ് സ്‌കോഡ. ടാട്ര, ഡെയിംലര്‍, ഒപെല്‍, പ്യൂഷോ പോലെയുള്ള ഒരുപാട് ഓട്ടോമൊബൈല്‍...
ലോകത്തിലെ ഏറ്റവും പഴയ അഞ്ചു വാഹന നിര്‍മ്മാതാക്കളില്‍ ഒന്നാണ് സ്‌കോഡ. ടാട്ര, ഡെയിംലര്‍, ഒപെല്‍, പ്യൂഷോ പോലെയുള്ള ഒരുപാട് ഓട്ടോമൊബൈല്‍ കമ്പനികളുടെ പാതയില്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായി ആണ് സ്‌കോഡയും യാത്രയാരംഭിക്കുന്നത്. ചെക്ക് റിപ്പബ്ലിക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്‌കോഡ 2000 മുതല്‍ പൂര്‍ണ്ണമായും ഫോക്സ് വാഗണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്.
1895 ല്‍ മ്ലാഡ ബൊലെസ്ലാവ് നഗരത്തില്‍ ചെറിയൊരു സൈക്കിള്‍ റിപ്പയര്‍ ഷോപ്പായി സ്ഥാപിതമായ സ്‌കോഡ ഓട്ടോ, അതിന്റെ സ്ഥാപകരായ വക്ലാവ് ലോറിന്‍, വക്ലാവ് ക്ലെമെന്റ് എന്നിവരുടെ പേരില്‍ ലോറിന്‍ ആന്‍ഡ് ക്ലെമെന്റ് കമ്പനി എന്നായിരുന്നു ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. സ്വന്തം ഡിസൈനിലുള്ള സൈക്കിളുകള്‍ നിര്‍മ്മിച്ചു കൊണ്ട് തങ്ങളുടെ സംരംഭത്തില്‍ മുന്നോട്ട് നീങ്ങിയ ലോറിന്‍ ആന്‍ഡ് ക്ലെമെന്റ് കമ്പനി 1899 ല്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണം ഏറ്റെടുത്തു. ഈ സംരംഭം വന്‍ വിജയമായതിനെ തുടര്‍ന്ന് 1905 ല്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാണം ആരംഭിച്ചു.
1907 എത്തുന്നതിന് മുമ്പ് കമ്പനി ഒരു സ്വകാര്യ സംരംഭത്തിന്റെ വ്യാപ്തിയെ മറികടക്കുകയും ആഗോള പ്ലാറ്റ്ഫോമില്‍ കൂടുതല്‍ കൂടുതല്‍ സാന്നിധ്യം അറിയിക്കുകയും ചെയ്തു. 1914 കഴിഞ്ഞപ്പോള്‍, കമ്പനി സായുധ സേനയ്ക്ക് വേണ്ടി ഉല്‍പ്പാദനം ഏറ്റെടുത്തു തുടങ്ങി. 1990 ഡിസംബറില്‍ കമ്പനി ജര്‍മ്മനിയിലെ ഫോക്സ് വാഗണ്‍ ഗ്രൂപ്പുമായി ചേര്‍ന്നത് ഒരു പ്രധാന വഴിത്തിരിവായി മാറി.
2001 നവംബറില്‍ കമ്പനിയുടെ അനുബന്ധ സ്ഥാപനമായി സ്‌കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കോഡ ഇന്ത്യക്ക് രാജ്യത്ത് രണ്ട് ഉല്‍പ്പാദന കേന്ദ്രങ്ങളാണ് ഉള്ളത്.
ഔറംഗബാദിലുള്ള ശേന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന സ്വന്തം അത്യാധുനിക നിര്‍മ്മാണ പ്ലാന്റിന് പുറമേ, മഹാരാഷ്ട്രയിലെ ചകനില്‍ സ്ഥിതി ചെയ്യുന്ന ഫോക്‌സ് വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഒരു പ്രൊഡക്ഷന്‍ യൂണിറ്റും സ്‌കോഡ ഫാബിയയുടെ നിര്‍മ്മാണത്തിനായി കമ്പനി ഉപയോഗിക്കുന്നു. കമ്പനിയുടെ സേവനത്തിനു പുറമെ ഓഡി ഇന്ത്യയുടെ A4, Audi A6 എന്നീ മോഡലുകളുടെ ഉല്‍പ്പാദനത്തിനുള്ള പിന്തുണയും സ്‌കോഡ നല്‍കുന്നു. സ്‌കോഡ ഇന്ത്യയ്ക്ക് 106 ഇന്ത്യന്‍ നഗരങ്ങളിലായി ഏകദേശം 138 ഡീലര്‍ഷിപ്പുകളുടെ വ്യാപകമായ ശൃംഖലയുമുണ്ട്.
ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച സ്‌കോഡ കാര്‍ ഒക്ടാവിയ ആയിരുന്നു. രാജ്യത്തെ പ്രീമിയം സെഡാന്‍ സെഗ്മെന്റില്‍ മത്സരിക്കുന്നതിനായി 2002ലാണ് ഈ മോഡല്‍ സ്‌കോഡ കൊണ്ടു വരുന്നത്. മികച്ച പേര്‍ഫോമന്‍സ്, കുറഞ്ഞ പ്രാരംഭ വില, അതിശയകരമായി രൂപകല്‍പ്പന ചെയ്ത ടര്‍ബോചാര്‍ജ്ഡ് ഡയറക്ട് ഇന്‍ജക്ഷന്‍ (TDI) ഡീസല്‍ മില്‍ തുടങ്ങിയ ഫീച്ചറുകളും മികച്ച മൈലേജും ഉയര്‍ന്ന പവറും ടോര്‍ക്ക് ഔട്ട്പുട്ടുകളും ഒക്ടാവിയയെ അതിന്റെ എതിരാളികളായ മോഡലുകളെ അപേക്ഷിച്ച് മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റി.
ഒക്ടാവിയയുടെ സവിശേഷതയായ ഈ അസാധാരണമായ ഡിസൈന്‍ ഗുണങ്ങള്‍ ഇന്ത്യയിലെ സ്‌കോഡ കാറുകളുടെ മറ്റെല്ലാ മോഡലുകളിലും പരീക്ഷിക്കപ്പെട്ടു. പ്രാദേശികമായി നിര്‍മ്മിച്ചവയും സ്‌കോഡയുടെ വിദേശ ഉല്‍പ്പാദന യൂണിറ്റുകളില്‍ നിന്ന് ഇറക്കുമതി ചെയ്തവയും ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍, സ്‌കോഡ റാപ്പിഡ്, സ്‌കോഡ കുഷാക്ക്, സ്‌കോഡ ഒക്ടാവിയ, സ്‌കോഡ സൂപ്പര്‍ബ് എന്നിങ്ങനെ മൊത്തം
നാല്‌മോഡലുകള്‍ ഈ വിഭാ?ഗത്തിലുണ്ട്.
സ്‌കോഡ ഫാബിയ 2022, സ്‌കോഡ കൊഡിയാക്ക് 2022, സ്‌കോഡ സ്ലാവിയ എന്നിവയുള്‍പ്പെടെ പുതിയ നാല് മോഡലുകള്‍ കൊണ്ടു വരാനുള്ള തയ്യാറെടുപ്പുകളിലാണ് കമ്പനി. സ്‌കോഡ ഇന്ത്യ പുറത്തിറക്കാന്‍ പോകുന്ന ഈ മോഡലുകള്‍ മുമ്പത്തേക്കാള്‍ വലുതും മികച്ചതും ശക്തവുമാണെന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്.
ഇന്ത്യയില്‍ സ്‌കോഡയുടെ ജനപ്രീതി വര്‍ധിക്കുന്നതിന്റെ പ്രതികരണമാണ് പുതുതായി കൊണ്ടുവരാന്‍ തയ്യാറാക്കുന്ന മോഡലുകള്‍. മാത്രമല്ല, സ്‌കോഡയുടെ പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചുകഴിഞ്ഞാല്‍, ഹോണ്ട, ഹ്യുണ്ടായ്, ഫോക്സ്വാഗണ്‍ തുടങ്ങിയ വാഹന നിര്‍മ്മാതാക്കളുമായാണ് മത്സരിക്കേണ്ടി വരിക എന്നതും ശ്രദ്ധേയമാണ്.