- Home
- /
- Industries
- /
- Automobile
- /
- ടെസ്ല ഒരുക്കുന്ന...

Summary
വും മൂല്യമേറിയ കമ്പനികളിലൊന്നാണ് ഇന്ന് ടെസ്ല.
കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ ആസ്ഥാനമായുള്ള അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളും ക്ലീന്‍ എനര്‍ജി കമ്പനിയുമാണ് ടെസ്ല....
കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ ആസ്ഥാനമായുള്ള അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളും ക്ലീന്‍ എനര്‍ജി കമ്പനിയുമാണ് ടെസ്ല. ഇലക്ട്രിക് കാറുകളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവുമാണ് പ്രഥമ ലക്ഷ്യം. വീടുകള്‍ തൊട്ട് ഗ്രിഡ് സ്‌കെയില്‍ വരെയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ്, സോളാര്‍ പാനലുകള്‍, സോളാര്‍ റൂഫ് ടൈലുകള്‍, അനുബന്ധ ഉല്‍പ്പന്നങ്ങളും സേവനങ്ങളും എന്നിവയൊക്കെ ടെസ്ല കൈകാര്യം ചെയ്യുന്നു.
ഇലക്ട്രിക്കല്‍ എഞ്ചിനീയറായ നിക്കോള ടെസ്ലയുടെ ഓര്‍മ്മയ്ക്കായി മാര്‍ട്ടിന്‍ എബര്‍ഹാര്‍ഡിന്റേയും മാര്‍ക്ക് ടാര്‍പെനിംഗിന്റേയും നേതൃത്വത്തില്‍ ഒരു സംഘം എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് 2003 ജൂലൈയിലാണ് ടെസ്ല മോട്ടോഴ്സ് സഥാപിച്ചത്. 2004 ഫെബ്രുവരിയിലാണ് കമ്പനി എ സീരീസ് ഫണ്ടിംഗില്‍ നിന്നായി 7.5 മില്യണ്‍ ഡോളര്‍ സമാഹരിച്ചത്. പിന്നീട് പേ പാലിലെ തന്റെ ഷെയര്‍ വിറ്റതില്‍ നിന്നും 6.5 മില്യണ്‍ ഡോളര്‍ ഇലോണ്‍ മസ്‌ക് ടെസ്ലയിലേക്ക് നിക്ഷേപിച്ചതോടെ അദ്ദേഹം ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാനും ടെസ്ലയുടെ ഏറ്റവും വലിയ ഓഹരി ഉടമയായും മാറി.
2008 മുതല്‍ ഇലോണ്‍ മസ്‌ക് ആണ് ടെസ്ലയുടെ സി ഇ ഒ മസ്‌കിന്റെ അഭിപ്രായത്തില്‍, വൈദ്യുത വാഹനങ്ങളിലൂടെയും സൗരോര്‍ജ്ജത്തിലൂടെയും സുസ്ഥിര ഗതാഗതത്തിലേക്കും ഊര്‍ജത്തിലേക്കുമുള്ള നീക്കം വേഗത്തിലാക്കാന്‍ സഹായിക്കുകയാണ് ടെസ്ലയുടെ ലക്ഷ്യം.
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ് ഇന്ന് ടെസ്ല. ഏകദേശം ഒരു ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനമുള്ള ലോകത്തിലെ ഏറ്റവും മൂല്യവത്തായ വാഹന നിര്‍മ്മാതാക്കളായി തുടരുകയും ചെയ്യുന്നു. ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെയും പ്ലഗ്-ഇന്‍ ഇലക്ട്രിക് വാഹനങ്ങളുടെയും ഏറ്റവും വലിയ വില്‍പ്പനക്കാരാണ് ടെസ്ല. പ്ലഗ്-ഇന്‍ വിപണിയുടെ 16% വും (പ്ലഗ്-ഇന്‍ ഹൈബ്രിഡുകള്‍ ഉള്‍പ്പെടെ) ബാറ്ററി-ഇലക്ട്രിക് (പൂര്‍ണ്ണമായും ഇലക്ട്രിക്) വിപണിയുടെ 23%വും ടെസ്ലയുടെ കയ്യിലാണ്.
ടെസ്ലയുടെ അനുബന്ധ സ്ഥാപനമായ ടെസ്ല എനര്‍ജി വഴി ഫോട്ടോവോള്‍ട്ടെയ്ക് സിസ്റ്റങ്ങള്‍ കമ്പനി വികസിപ്പിച്ചെടുക്കുന്നു. ഊര്‍ജ്ജ സംഭരണ സംവിധാനങ്ങളുടെ ഏറ്റവും വലിയ ആഗോള വിതരണക്കാരില്‍ ഒന്നാണ് ടെസ്ല. ടെസ്ല അതിന്റെ ആദ്യ കാര്‍ മോഡലായ റോഡ്സ്റ്ററിന്റെ നിര്‍മ്മാണം 2009-ലാണ് ആരംഭിച്ചത്. അതിനു ശേഷം 2012-ല്‍ എസ്-സെഡാന്‍, 2015ല്‍ എക്‌സ്-എസ്യുവി, 2017 ല്‍ മോഡല്‍ 3 സെഡാന്‍, 2020ലെ മോഡല്‍ വൈ ക്രോസ്ഓവര്‍ എന്നിങ്ങനെ വ്യത്യസ്ഥ തരം മോഡലുകള്‍ അവതരിപ്പിച്ചു. ടെസ്ല മോഡല്‍ 3 ലോകമെമ്പാടും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്ലഗ്-ഇന്‍ ഇലക്ട്രിക് കാറാണ്. 2021 ജൂണില്‍ ആഗോളതലത്തില്‍ 1 ദശലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കുന്ന ആദ്യത്തെ ഇലക്ട്രിക് കാറായി ഇത് മാറുകയും ചെയ്തു. ടെസ്ലയുടെ ആഗോള വാഹന വില്‍പ്പന 2020 ല്‍ 4,99,550 യൂണിറ്റായിരുന്നു, മുന്‍വര്‍ഷത്തേക്കാള്‍ 35.8% വര്‍ധനവാണ് വിപണനത്തില്‍ ഉണ്ടായയത്. കാലിഫോര്‍ണിയയിലെ ഫാക്ടറിക്ക് ്പുറമെ ഷാങ്ഹായിയിലെ ഗിഗാഫാക്ടറിയില്‍ നിന്നുമാണ് ടെസ്ലയുടെ ഉല്‍പ്പന്നങ്ങള്‍ തയ്യാറാകുന്നത്.
2021 ഒക്ടോബറില്‍, ടെസ്ലയുടെ വിപണി മൂലധനം ഒരു ട്രില്യണ്‍ യുഎസ് ഡോളറിലെത്തി ചരിത്രത്തിന്റെ ഭാഗമായി. യു എസിലെ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ കമ്പനിയായി ടെസ്ല മാറുകയും ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home