image

14 Jan 2022 6:51 AM IST

Automobile

ബെന്റ്‌ലി മോട്ടോഴ്സ്, ആഢംബരത്തിൻറെ അവസാന വാക്ക്

MyFin Desk

ബെന്റ്‌ലി മോട്ടോഴ്സ്, ആഢംബരത്തിൻറെ അവസാന വാക്ക്
X

Summary

അഞ്ച് വര്‍ഷം ആവി എന്‍ജിിനുകളുടെ പ്രവര്‍ത്തനം സസൂക്ഷമം പഠിച്ച് അപ്രന്റിഷിപ്പ് പൂര്‍ത്തിയിറങ്ങുമ്പോള്‍ ആ കൗമാരക്കാരന് റോഡിലെ വാഹനങ്ങളോടായി കമ്പം.


കൂട്ടുകാര്‍ക്കൊപ്പം സൈക്കിള്‍ ഓടിച്ച് കളിക്കേണ്ട പ്രായത്തില്‍ സൈക്കിളിന്റെ ഡിസൈനിലും യന്ത്രഭാഗങ്ങളുടെ...

കൂട്ടുകാര്‍ക്കൊപ്പം സൈക്കിള്‍ ഓടിച്ച് കളിക്കേണ്ട പ്രായത്തില്‍ സൈക്കിളിന്റെ ഡിസൈനിലും യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തനത്തിലുമെല്ലാം ശ്രദ്ധകേന്ദ്രീകരിച്ച ഒരു കുട്ടിയെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ. അച്ഛൻ വാങ്ങിക്കൊടുത്ത സൈക്കിള്‍ മൊത്തമായി അഴിച്ച് അതെങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പഠിച്ച്, അത് പുതുക്കി പണിത ഒരു ഒമ്പതുവയസ്സുകാരന്റെ ജിജ്ഞാസ പക്ഷെ അവിടം കൊണ്ട് അവസാനിച്ചില്ല. 16 ആം വയസ്സില്‍ ആ ജിജ്ഞാസ ആവി എന്‍ജിനുകളോടായി. സ്റ്റീം എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടികളുടെ പ്രവര്‍ത്തനത്തെ കുറിച്ചായി ചിന്തമുഴുവനും. അങ്ങനെ സ്‌ക്കൂള്‍ പഠനം അവസാനിപ്പിച്ച് ഗ്രേറ്റ് നോര്‍ത്തേണ്‍ റെയില്‍വേയില്‍ ആ കുട്ടി അപ്രന്റ്ഷിപ്പിന് ചേര്‍ന്നു. അഞ്ച് വര്‍ഷം ആവി എന്‍ജിിനുകളുടെ പ്രവര്‍ത്തനം സസൂക്ഷമം പഠിച്ച് അപ്രന്റിഷിപ്പ് പൂര്‍ത്തിയിറങ്ങുമ്പോള്‍ ആ കൗമാരക്കാരന് റോഡിലെ വാഹനങ്ങളോടായി കമ്പം.

പഠന കാലത്ത് തന്നെ ആ കൗമാരക്കാരന്‍ സഹോദരരുമായി ചേര്‍ന്ന് ക്വാഡ്രന്റ് മോട്ടോര്‍സൈക്കിള്‍ വാങ്ങി റെയ്‌സുകളില്‍ മത്സരിക്കാന്‍ ആരംഭിച്ചിരുന്നു. ഒരിക്കല്‍ മത്സരത്തിനിടെ കേടായ മോട്ടോര്‍ സൈക്കില്‍ നന്നാക്കി മത്സരം സ്വര്‍ണനേട്ടത്തോടെ അവസാനിപ്പിച്ച ആ മിടുക്കന് റോഡിനോട് താല്‍പര്യം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു. പിന്നീടിങ്ങോട്ട് എഡിന്‍ബര്‍ഗിലും ലണ്ടനിലുമെല്ലാം നടന്ന റേസുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ആ കൗമാരപ്രായക്കാരന്‍. മെല്ലെ ആ കൗമാരക്കാരന്റെ സ്വപ്നം കാര്‍ നിര്‍മാണമെന്നതിലേക്ക് വളര്‍ന്നു. വാള്‍ട്ടര്‍ ഓവന്‍ ബൈന്റ്‌ലി അഥവാ ഡബ്ല്യു ഓ ബെന്റ്‌ലി എന്നായിരുന്നു ആ കൌമാരക്കാരന്റെ പേര്. ലോകപ്രശസ്തമായ ലക്ഷ്വറി സ്‌പോര്‍ട്‌സ് കാറായ ബെന്റ്‌ലി മോട്ടോര്‍സിന്റെ സ്ഥാപകനും ഉടമയുമായിരുന്ന അതേ ബെന്റ്‌ലി.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രീട്ടീഷ് നേവല്‍ എയര്‍സര്‍വ്വീസില്‍ ക്യാപ്റ്റനായിരുന്നു ബെന്റ്‌ലി. യന്ത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ ബെന്റ്‌ലിക്കുണ്ടായിരുന്ന കഴിവ് പരിപൂര്‍ണമായി തന്നെ ബ്രിട്ടന്‍ വിനിയോഗിച്ചു. അലുമിനിയവും കോപ്പറും ഉപയോഗിച്ച് നേരത്തെ സ്വന്തം വാഹനങ്ങളുടെ ശേഷി വര്‍ധിപ്പിക്കാന്‍ വേണ്ട പിസ്റ്റണുകള്‍ നിര്‍മിച്ചിട്ടുള്ള ബെന്റ്‌ലി ആ സാങ്കേതികവിദ്യ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകളുടെ എന്‍ജിനുകളിലും പ്രയോഗിച്ചു. ബെന്റ്‌ലി റോട്ടറി എന്‍ജിിന്‍, ബിആര്‍ 1 എന്നറിയപ്പെടുന്ന ആ എഞ്ചിന്‍ ബ്രിട്ടണ്‍ യുദ്ധവിമാനങ്ങളുടെ പ്രഹരശേഷി കൂട്ടി.

യുദ്ധത്തില്‍ ബെന്റ്‌ലി നല്‍കിയ സേവനങ്ങള്‍ക്ക് ബ്രിട്ടന്‍ അദ്ദേഹത്തിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ മോസ്റ്റ് എക്‌സലന്റ് ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. സ്വന്തമായി കാര്‍ നിര്‍മിക്കുകയെന്ന സ്വപ്നവുമായി കഴിഞ്ഞിരുന്ന ബെന്റ്‌ലിക്ക് ഇത് വലിയൊരനുഗ്രഹമായി.