27 May 2022 11:27 AM IST
ഇവി സ്‌കൂട്ടറിന് ആവശ്യക്കാര്‍ ഏറുന്നു, കേരളത്തില്‍ എട്ട് ഷോറൂമുകള്‍ കൂടി തുറക്കാന്‍ ഏഥര്‍ എനര്‍ജി
MyFin Desk
Summary
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള ഡിമാന്റ് വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തില്‍ റീട്ടെയില്‍ സാന്നിധ്യം വിപുലീകരിക്കാനൊരുങ്ങുകയാണ് ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. ഇതിന്റെ ഭാഗമായി ഏഥര്‍ എനര്‍ജിയുടെ 8 പുതിയ 'എക്സ്പീരിയന്‍സ് സെന്ററുകള്‍' കേരളത്തില്‍ ഉടന്‍ ആരംഭിക്കും. കൊല്ലം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ്, ആലപ്പുഴ എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകള്‍ ആരംഭിക്കുന്നത്. ഇതോടെ കേരളത്തില്‍ മൊത്തം 13 സെന്ററുകള്‍ കമ്പനിക്ക് ഉണ്ടാകും. നിലവില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ […]
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള ഡിമാന്റ് വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തില്‍ റീട്ടെയില്‍ സാന്നിധ്യം വിപുലീകരിക്കാനൊരുങ്ങുകയാണ് ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. ഇതിന്റെ ഭാഗമായി ഏഥര്‍ എനര്‍ജിയുടെ 8 പുതിയ 'എക്സ്പീരിയന്‍സ് സെന്ററുകള്‍' കേരളത്തില്‍ ഉടന്‍ ആരംഭിക്കും. കൊല്ലം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ്, ആലപ്പുഴ എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകള്‍ ആരംഭിക്കുന്നത്. ഇതോടെ കേരളത്തില്‍ മൊത്തം 13 സെന്ററുകള്‍ കമ്പനിക്ക് ഉണ്ടാകും. നിലവില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ കമ്പനിക്ക് എക്സ്പീരിയന്‍സ് സെന്ററുകളുണ്ട്.
കേരളത്തിലെ വിപണിയില്‍ ഏഥര്‍ 450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഡിമാന്റ് വര്‍ധിച്ചതിനാലാണ് ഏഥര്‍ എനര്‍ജി റീട്ടെയില്‍ വിപുലീകരണത്തിനൊരുങ്ങുന്നത്. ഉപഭോക്തൃ താല്‍പര്യത്തിലും ഡിമാന്റിലും ഏകദേശം 12 മടങ്ങ് വര്‍ധനയുണ്ടായിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുസൃതമായി തദ്ദേശീയമായി നിര്‍മ്മിക്കുകയും രൂപകല്‍പന ചെയ്യുകയും ചെയ്ത ഏഥര്‍ 450X ഇന്ന് രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച ഇലക്ട്രിക് സ്‌കൂട്ടറാണ്. വിപണിയിലുള്ള 125 സിസി പെട്രോള്‍ സ്കൂട്ടറുകള്‍ക്ക് തുല്യമായ മികച്ച ബില്‍റ്റ് ക്വാളിറ്റിയും ഉയര്‍ന്ന പെര്‍ഫോമന്‍സും ഇത് വാഗ്ദാനം ചെയ്യുന്നു.
കേരളത്തിലെ ഉപഭോക്തൃ പ്രതികരണം അതിശയിപ്പിക്കുന്നതാണെന്നും ഈ വിപുലീകരണത്തോടെ തങ്ങളുടെ ഏറ്റവും വലിയ റീട്ടെയില്‍ സാന്നിധ്യം കേരളത്തിലുണ്ടാകുമെന്നതില്‍ അതിശയിക്കാനില്ലെന്നും ഏഥര്‍ എനര്‍ജി ചീഫ് ബിസിനസ് ഓഫീസര്‍ രവ്‌നീത് എസ് ഫൊകെല പറഞ്ഞു. 450 സീരീസ് കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതിനാണ് കേരളത്തിലെ വിവിധ നഗരങ്ങളില്‍ തങ്ങളുടെ സാന്നിധ്യം വേഗത്തില്‍ വിപുലീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഠിക്കാം & സമ്പാദിക്കാം
Home
