image

3 Jun 2022 6:38 AM IST

Banking

മെയ് മാസം 71,526 യുണിറ്റ് വിൽപ്പനയുമായി സുസുക്കി മോട്ടോർസ്

PTI

മെയ് മാസം 71,526 യുണിറ്റ് വിൽപ്പനയുമായി സുസുക്കി മോട്ടോർസ്
X

Summary

ഡെല്‍ഹി: മെയ് മാസത്തില്‍ 71,526 യൂണിറ്റുകള്‍ വിറ്റഴിച്ചതായി സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ അറിയിച്ചു. ആഭ്യന്തര വിപണിയില്‍ കമ്പനി 60,518 യൂണിറ്റുകള്‍ വിറ്റ കമ്പനി 11,008 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കോവിഡ് 19 ന്റെ പ്രതിസന്ധികള്‍, വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികള്‍ എന്നിവയ്ക്കിടയിലും ഇരുചക്രവാഹന വ്യവസായം കുതിച്ചുചാട്ടം തുടരുകയാണ്. ഈ പരീക്ഷണ സാഹചര്യങ്ങള്‍ക്കിടയിലും, ആഭ്യന്തര, വിദേശ വിപണികളില്‍ നിന്ന് തൃപ്തികരമായ ഡിമാന്‍ഡിനാണ് കമ്പനി സാക്ഷ്യം വഹിച്ചതെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ എംഡി സതോഷി ഉചിദ പറഞ്ഞു. കഴിഞ്ഞ മാസം, […]


ഡെല്‍ഹി: മെയ് മാസത്തില്‍ 71,526 യൂണിറ്റുകള്‍ വിറ്റഴിച്ചതായി സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ അറിയിച്ചു.

ആഭ്യന്തര വിപണിയില്‍ കമ്പനി 60,518 യൂണിറ്റുകള്‍ വിറ്റ കമ്പനി 11,008 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു.

കോവിഡ് 19 ന്റെ പ്രതിസന്ധികള്‍, വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികള്‍ എന്നിവയ്ക്കിടയിലും ഇരുചക്രവാഹന വ്യവസായം കുതിച്ചുചാട്ടം തുടരുകയാണ്. ഈ പരീക്ഷണ സാഹചര്യങ്ങള്‍ക്കിടയിലും, ആഭ്യന്തര, വിദേശ വിപണികളില്‍ നിന്ന് തൃപ്തികരമായ ഡിമാന്‍ഡിനാണ് കമ്പനി സാക്ഷ്യം വഹിച്ചതെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ എംഡി സതോഷി ഉചിദ പറഞ്ഞു.

കഴിഞ്ഞ മാസം, 250 സിസി സ്പോര്‍ട്സ് അഡ്വഞ്ചര്‍ ടൂറര്‍ വി-സ്‌ട്രോം എസ്എക്സിന്റെ ഡെലിവറിയും കമ്പനി ആരംഭിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.