13 July 2022 8:45 AM IST
Summary
ഡെല്‍ഹി: 7.86 ലക്ഷം രൂപ മുതല്‍ (എക്‌സ്-ഷോറൂം, ഡല്‍ഹി) വില ആരംഭിക്കുന്ന മാഗ്‌നൈറ്റ് റെഡ് എഡിഷന്‍ പുറത്തിറക്കിയതായി നിസാന്‍ മോട്ടോര്‍ ഇന്ത്യ അറിയിച്ചു. കാറിന്റെ എക്‌സ്‌വി വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ പതിപ്പ്. വൈഫൈ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിങ്ങനെ വിവിധ സവിശേഷതകളോടെയാണ് പുതിയ മാഗ്‌നൈറ്റ് റെഡ് എഡിഷന്‍ എത്തിയിരിക്കുന്നത്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, വെഹിക്കിള്‍ ഡൈനാമിക്‌സ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, […]
ഡെല്‍ഹി: 7.86 ലക്ഷം രൂപ മുതല്‍ (എക്‌സ്-ഷോറൂം, ഡല്‍ഹി) വില ആരംഭിക്കുന്ന മാഗ്‌നൈറ്റ് റെഡ് എഡിഷന്‍ പുറത്തിറക്കിയതായി നിസാന്‍ മോട്ടോര്‍ ഇന്ത്യ അറിയിച്ചു. കാറിന്റെ എക്‌സ്‌വി വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ പതിപ്പ്.
വൈഫൈ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിങ്ങനെ വിവിധ സവിശേഷതകളോടെയാണ് പുതിയ മാഗ്‌നൈറ്റ് റെഡ് എഡിഷന്‍ എത്തിയിരിക്കുന്നത്.
പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, വെഹിക്കിള്‍ ഡൈനാമിക്‌സ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍.
യുവാക്കളെയും സാങ്കേതിക വിദഗ്ധരെയും ലാക്കാക്കിയുള്ള നവീകരിച്ച ഓഫറിനൊപ്പം എത്തുന്ന പുതിയ റെഡ് എഡിഷന്‍ ഇതിനകം തന്നെ ശക്തമായ ഡിമാൻഡ് ആകര്ഷിച്ചിട്ടുണ്ടെന്നു നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
1-ലിറ്റര്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍, 1-ലിറ്റര്‍ ടര്‍ബോ മാനുവല്‍ ട്രാന്‍സ്മിഷനുകള്‍, 1-ലിറ്റര്‍ ടര്‍ബോ സിവിടി വേരിയന്റുകളോടെയാണ് റെഡ് എഡിഷന്‍ വരുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
