image

23 Dec 2022 10:00 AM GMT

Automobile

ക്രിസ്റ്റയും, ഓള്‍ട്ടോയുമടക്കം 17 മോഡലുകൾ 2023 ല്‍ ഇന്ത്യൻ നിരത്തൊഴിയുന്നു

MyFin Desk

innova crysta
X


നിരത്തുകളിലെ താരമായിരുന്ന ഇന്നോവ ക്രിസ്റ്റ, ഹോണ്ട സിറ്റിയുടെ ഡീസല്‍ മേഡലിന്റെ നാല്, അഞ്ച് ജനറേഷനുകള്‍, ഹ്യൂണ്ടായി ഐ20 ഡീസല്‍, സ്‌കോഡ ഒക്ടാവിയ, സൂപര്‍ബ് എന്നിവയുള്‍പ്പെടെ 17 കാര്‍ മോഡലുകളുടെ നിര്‍മാണം അവസാനിപ്പിക്കാനൊരുങ്ങി നിര്‍മ്മാതാക്കള്‍. 2023 ഏപ്രില്‍ മുതല്‍ റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (ആര്‍ഡിഇ) നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്.

കാലാവധി അവസാനിക്കാറായ വാഹനങ്ങള്‍, കാര്യമായി വിറ്റഴിക്കാത്ത വാഹനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം 2020 ല്‍ നിര്‍മ്മാതാക്കള്‍ നിര്‍ത്തിയിരുന്നു. മാരുതി 800, റിനോ് ക്വിഡ്, ഹോണ്ട അമേസ് എന്നിവ നിര്‍മാണം അവസാനിപ്പിക്കാനൊരുങ്ങുന്ന വാഹനങ്ങളാണ്. ബിഎസ്6 എമിഷന്‍ നിയമങ്ങളുടെ രണ്ടാം ഘട്ടമാണ് പുതിയ എമിഷന്‍ നിയമങ്ങള്‍. ഈ നിയമത്തില്‍ വാഹനത്തില്‍ നിന്നും പുറന്തള്ളുന്ന എന്‍ഒഎക്സ് പോലുള്ള മാലിന്യങ്ങളെ കൃത്യമായി നിരീക്ഷിക്കാന്‍ സ്വയം പ്രവര്‍ത്തിക്കുന്ന ഉപകരണം വേണം.

പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം കാര്‍ നിര്‍മ്മാതാക്കള്‍ എഞ്ചിനുകളിലെ നിലവിലുള്ള സാങ്കേതികവിദ്യ പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. നിലവിലുള്ള സാങ്കേതികവിദ്യ, പ്രത്യേകിച്ച് ഡീസല്‍ എഞ്ചിനുകളുടേത് പരിഷ്‌കരിക്കുന്നത്, കാര്‍ നിര്‍മ്മാതാക്കളെ സംബന്ധിച്ച് ചെലവേറിയതായാണ്. അതുകൊണ്ട് തന്നെ, അവര്‍ പഴയ സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച മോഡലുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്താനാണ് താല്‍പ്പര്യപ്പെടുന്നത്. ഉദാഹരണത്തിന്, ഹോണ്ട സിറ്റി, ഹ്യുണ്ടായ് i20 ഡീസല്‍ തുടങ്ങിയ മോഡലുകള്‍ക്ക് ചെറിയ ശേഷിയുള്ള ഓയില്‍ ബര്‍ണറാണ് ഉള്ളത്, ഇത് പുതിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുതുക്കുക എന്നത് ചെലവേറിയതാണ്.

കുറഞ്ഞ ശേഷിയുള്ള ഇത്തരം ഡീസല്‍ എഞ്ചിനുകള്‍ നിലവിലെ നിയമങ്ങള്‍ പാലിക്കുന്നതിന് ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ ഇതിന് പകരം കൂടുതല്‍ ചെലവേറിയ സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷന്‍ (SCR) സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതുണ്ട്. ഡീസല്‍ ഹാച്ച്ബാക്കുകളുടെയും സെഡാനുകളുടെയും ഡിമാന്‍ഡ് കുറയുകയും എസ്സിആര്‍ സിസ്റ്റം വിന്യസിക്കുന്നതിനുള്ള ചെലവ് വര്‍ധിക്കുകയും ചെയ്തതോടെയാണ് വാഹനങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്താന്‍ കാര്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുന്നത്. ആര്‍ഡിഇ മാനദണ്ഡങ്ങള്‍ കൂടാതെ, കാര്‍ നിര്‍മ്മാതാക്കള്‍ കാലാവധി പൂര്‍ത്തിയാക്കിയ മോഡലുകളായ ഹോണ്ട ഡബ്ല്യുആര്‍-വി, ജാസ് എന്നിവയുടെയും നിര്‍മ്മാണം അവസനിപ്പിക്കാനൊരുങ്ങുകയണ്.

നിര്‍ത്തലാക്കുന്ന വാഹനങ്ങള്‍: ഹ്യൂണ്ടായി വെര്‍ണ, ഐ20(ഡീസല്‍), ടാറ്റ ആള്‍ട്രോസ് (ഡീസല്‍), മഹീന്ദ്ര മറാസോ, അള്‍ടൂര ജി4, കെയുവി100, സ്‌കോഡ ഒക്ടാവിയ, സൂപെര്‍ബ്, റിനോള്‍ട്ട് ക്വിഡ് 800, നിസാന്‍ കിക്ക്സ്, മാരുതി ആള്‍ട്ടോ 800, ടൊയോട്ട ഇന്നോവ ക്രിസ്റ്റ (പെട്രോള്‍), ഹോണ്ട സിറ്റി 4ജി, 5ജി, അമേസ് (ഡീസല്‍), ജാസ്, ഡബ്ല്യുആര്‍-വി.