13 Jun 2023 2:15 PM IST
Summary
- എന്‍ഗേജ് എന്നായിരുന്നു പേരിട്ടത്. പിന്നീട് ഇന്‍വിക്‌റ്റോ എന്നാക്കി മാറ്റുകയായിരുന്നു
- ഇന്‍വിക്‌റ്റോ ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്
- നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴിയായിരിക്കും വില്‍പ്പന
പ്രീമിയം മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (എംപിവി) സെഗ്മെന്റിലേക്ക് മാരുതി സുസുക്കി ഒരു ഹൈബ്രിഡ് മോഡലുമായി എത്തുകയാണ്. ഇന്‍വിക്‌റ്റോ (INVICTO)എന്നാണ് പേര്. ജുലൈ അഞ്ചിന് ഇന്‍വിക്‌റ്റോയെ അവതരിപ്പിക്കും.
എന്‍ഗേജ് എന്നായിരുന്നു പേരിട്ടത്. പിന്നീട് ഇന്‍വിക്‌റ്റോ എന്നാക്കി മാറ്റുകയായിരുന്നു.
ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ മോഡല്‍ അഥവാ റീ-ബാഡ്ജ് ചെയ്‌തെടുത്ത ഇന്നോവ ഹൈക്രോസാവും ഇന്‍വിക്‌റ്റോ. എങ്കിലും സുസുക്കിയുടെ ലോഗോയുള്ള പുതിയ ഗ്രില്ലും റീ-ഡിസൈന്‍ ചെയ്ത അലോയ് വീലുകളും ഉള്‍പ്പെടെ മെച്ചപ്പെട്ട ഡിസൈനോടു കൂടിയായിരിക്കും മാരുതി സുസുക്കി ഇന്‍വിക്‌റ്റോയെ അവതരിപ്പിക്കുക.
നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴിയായിരിക്കും വാഹനത്തിന്റെ വില്‍പ്പന. 18.55 ലക്ഷം രൂപ മുതല്‍ 29.99 ലക്ഷം രൂപ വരെയായിരിക്കും എക്‌സ് ഷോറൂം വില.
ഫീച്ചറുകളുടെ കാര്യമെടുത്താല്‍, ഈ എംപിവിക്ക് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉണ്ട്. വലിയ പനോരമിക് സണ്‍റൂഫും, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (ADAS) ഉണ്ട്.
ലിറ്ററിന് 21 കിലോമീറ്ററിലധികം മൈലേജ് നേടാന്‍ സഹായിക്കുന്ന ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഇന്‍വിക്‌റ്റോയിലുണ്ടാകും.
ഉയര്‍ന്ന ബോണറ്റ് ലൈന്‍, ബോള്‍ഡ് ഷോള്‍ഡര്‍ ലൈനുകള്‍, വലിയ ഗ്രില്ല് എന്നിവയും ഇന്‍വിക്‌റ്റോയ്ക്ക് ഒരു എസ്‌യുവി ലുക്ക് നല്‍കുന്ന ഘടകങ്ങളാണ്.
ഇന്‍വിക്‌റ്റോ ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വിപണിയില്‍ ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര എക്‌സ്‌യുവി700, മഹീന്ദ്ര സ്‌കോര്‍പിയോ എന്‍, കിയ കാരന്‍സ്, ഹ്യുണ്ടായ് അല്‍കാസര്‍, ഇന്നോവ എന്നിവയായിരിക്കും ഇന്‍വിക്‌റ്റോയുടെ എതിരാളികള്‍.
പഠിക്കാം & സമ്പാദിക്കാം
Home
