image

8 Jun 2023 4:49 AM GMT

Automobile

12.74 ലക്ഷം രൂപ വിലയുമായി മാരുതി സുസുക്കി ജിംനി

MyFin Desk

maruti jimny
X

Summary

  • 12.74 ലക്ഷം രൂപ മുതൽ 15.05 ലക്ഷം രൂപ വരെയായിരിക്കും വില
  • അഞ്ച് ഡോറുകളുള്ള ജിംനി ലോഞ്ച് ചെയ്യുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ
  • ടാക്‌സ്, ഇന്‍ഷുറന്‍സ് ഒക്കെ ഉള്‍പ്പെടെ അല്‍പ്പം കൂടി കൂടിയേക്കും.


വാഹന പ്രേമികൾക്കിടയിൽ ഏറെ ജനശ്രദ്ധനേടിയ വാഹനമാണ് മാരുതിയുടെ ജിംനി. സംഭവം ഇന്ത്യയില്‍ നേരത്തെ നിര്‍മാണം ആരംഭിച്ചിരുന്നെങ്കിലും ഇന്ത്യയില്‍ ലോഞ്ച് പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മാരുതി ജിംനിയുടെ വിലയും പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനകം തന്നെ വാഹനം നെക്സ ഷോറൂമുകളിൽ പ്രദർശനത്തിനെത്തിയിരുന്നു. 12.74 ലക്ഷം രൂപ മുതൽ 15.05 ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില

ഓഫ് റോഡ് രംഗത്ത്, മഹീന്ദ്രയുടെ ഥാറിന്റെ എതിരാളിയായി എത്തുന്ന ജിംനിയുടെ സ്റ്റാര്‍ട്ടിംഗ് മോഡലായ Zeta MT യുടെ എക്‌സ്‌ഷോറൂം വില 12.74 ലക്ഷം രൂപയാണ്. അടുത്ത മോഡലായ Zeta AT ക്ക് 13.94 ലക്ഷവും Alpha MT ക്ക് 13.69 ലക്ഷവും Alpha ATക്ക് 14.89 ലക്ഷവുമാണ് വില വരുന്നത്. Alpha MT ഡുവല്‍ ടോണിന് 13.85 ലക്ഷവും ഹെ എന്‍ഡ് മോഡലായ Alpha AT ഡുവല്‍ ടോണിന് 15.05 ലക്ഷവുമാണ് എക്‌സ്‌ഷോറൂം. നമ്മുടെ കേരളത്തിലേക്ക് എത്തുമ്പോള്‍ ടാക്‌സ്, ഇന്‍ഷുറന്‍സ് ഒക്കെ ഉള്‍പ്പെടെ അല്‍പ്പം കൂടി കൂടിയേക്കും.

അഞ്ച് ഡോറുകളുള്ള ജിംനി ലോഞ്ച് ചെയ്യുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ. ഈ വാഹനം ഇന്ത്യയിൽ തന്നെ നിമിക്കുന്നു. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ മാരുതി സുസുകി പദ്ധതിയിടുന്നു.