image

5 April 2023 10:13 AM IST

Automobile

ഹോണ്ടയുടെ ടൂവീലര്‍ വില്‍പനയില്‍ ഇടിവ്

MyFin Desk

honda says two-wheeler sales have declined
X

മുംബൈ: കഴിഞ്ഞ മാസം ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ മൊത്തം വില്‍പ്പനയില്‍ 34.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. 2,11,978 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റത്. 2022 മാര്‍ച്ചില്‍ 3,23,434 യൂണിറ്റുകളാണ് വിറ്റതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 1,97,512 യൂണിറ്റായിരുന്നുവെന്നും 2022 മാര്‍ച്ചില്‍ ഇത് 3,09,550 യൂണിറ്റായിരുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.