image

29 Jan 2023 6:14 AM GMT

Automobile

ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പന നേടാന്‍ ലംബോര്‍ഗിനി

MyFin Desk

ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പന നേടാന്‍ ലംബോര്‍ഗിനി
X

Summary

ഈ വര്‍ഷം ആദ്യത്തെ ഹൈബ്രിഡ് കാറും രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു.


മുംബൈ: ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനി ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ 100ല്‍ അധികം വാഹനങ്ങള്‍ വില്‍ക്കുമെന്ന് കമ്പനിയുടെ കണ്‍ട്രി ഹെഡ് ശരദ് അഗര്‍വാള്‍ പറഞ്ഞു. 2022ല്‍ കമ്പനിയ്ക്ക് ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പനയാണ് ലഭിച്ചത്.

ഇന്ത്യയില്‍ 3.8 കോടി രൂപ മുതല്‍ വിലയുള്ള സൂപ്പര്‍ ലക്ഷ്വറി കാറുകളുടെ ഒരു ശ്രേണി വില്‍ക്കുന്ന ലംബോര്‍ഗിനി, ഈ വര്‍ഷം ആദ്യത്തെ ഹൈബ്രിഡ് കാറും രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു.

ലംബോര്‍ഗിനി 2022-ല്‍ 92 യൂണിറ്റുകളില്‍ റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തി മുന്‍ വര്‍ഷത്തേക്കാള്‍ 33 ശതമാനം വളര്‍ച്ചയാണിത്. 2021-ല്‍ 69 യൂണിറ്റുകളും 2019ല്‍ 52 യൂണിറ്റുകളുമാണ് ലംബോര്‍ഗിനി ഇന്ത്യയില്‍ വിറ്റത്.

ആഗോളതലത്തില്‍, എക്കാലത്തെയും മികച്ച വില്‍പ്പനയാണ് കഴിഞ്ഞ വര്‍ഷം കമ്പനി നേടിയത്. ഇക്കാലയളവില്‍ ലോകമെമ്പാടും 9,233 കാറുകളാണ് ലംബോര്‍ഗിനി വിതരണം ചെയ്തത്. 2022ല്‍ ഏഷ്യാ മേഖലയില്‍ 14 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.