image

24 May 2023 2:15 PM GMT

Automobile

12 വര്‍ഷത്തിന് ശേഷം മെഴ്‌സിഡസ് ബെന്‍സ് എസ്എല്‍ ഇന്ത്യയിലേക്ക്

MyFin Desk

mercedes-benz sl seventh generation india
X

മെഴ്‌സിഡസ് ബെന്‍സിന്റെ പുതിയ മോഡല്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. മെഴ്‌സിഡസ് ബെന്‍സ് എഎംജി എസ്എല്‍ 55 ജൂണ്‍ 22ന് വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. എസ്എല്‍ സീരിസിലെ ഏഴാംതലമുറക്കാരനാണിത്. 12 വര്‍ഷത്തിന് ശേഷമാണ് ബെന്‍സിന്റെ എസ്എല്‍ സീരിസ് ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടും എത്തുന്നത്. എസ്എല്‍ സീരിസിന്റെ അഞ്ചാംതലമുറക്കാരന്‍ 2012ലാണ് ഇന്ത്യന്‍ വിപണിയിലെത്തിയിരുന്നത്. ഇതിന് ശേഷം ഇറങ്ങിയ ആറാം പതിപ്പ് കമ്പനി രാജ്യത്തെ വിപണിയിലേക്ക് ഇറക്കിയിരുന്നില്ല.

ആരെയും കൊതിപ്പിക്കും

മെഴ്‌സിഡസ് ബെന്‍സ് എഎംജി എസ്എല്‍ 55 രണ്ട് ഡോറുകളുള്ള സ്‌പോര്‍ട്‌സ് കാറാണ്. മുകളിലേക്ക് തുറക്കാവുന്ന ഫാബ്രിക് റൂഫാണ് നല്‍കിയിരിക്കുന്നത്. എഎംജിയുടെ ഏറ്റവും പുതിയ ജനറേഷനാണിത്. എസ്എല്‍ സീരിസിലുള്ള എഎംജിയ്ക്ക് സാധാരണ 471 ബിഎച്ച്പി പവര്‍ ഔട്ട്പുട്ടും 700 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. എം176 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എഞ്ചിനാണ് ഉള്ളത്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള എഞ്ചിന്‍ ഫോര്‍മാറ്റിക് ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഉറപ്പുനല്‍കുന്നത്.

കഴിഞ്ഞ മാസം പുതിയ ഇ-ക്ലാസ് സെഡാന്‍ കമ്പനി അവതരിപ്പിച്ചിരുന്നു. വരുന്ന മാസങ്ങളില്‍ തന്നെയായിരിക്കും ഈ മോഡലും അന്താരാഷ്ട്ര വിപണിയിലെത്തുക. ഓള്‍ ഇലക്ട്രിക് ലൈനപ്പിലേക്ക് മാറുന്നതിന് മുമ്പ് ഇന്റേണല്‍ കംബസ്റ്റന്‍ എഞ്ചിനുള്ള കാറുകളില്‍ അവസാനത്തേതാണിത്. തൊട്ടുമുമ്പത്തെ മോഡലിനേക്കാള്‍ വലിയ വാഹനമാണിത്. ഇന്റീരിയറില്‍ ആരെയും കൊതിപ്പിക്കുന്നുണ്ട് ഈ മോഡലെന്നാണ് വിവരം.

പുതിയ ഇ -ക്ലാസ് സെഡാന്‍ ആറും നാലും ഇന്ധന സിലിണ്ടറുകളാണ് ഉള്ളത്. പെട്രോള്‍,ഡീസല്‍ മോഡലുകളുണ്ട്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിരക്കുന്നത്.196 എച്ച്പി മുതല്‍ 375 എച്ച്പി വരെയാണ് പവര്‍ ഔട്ട്പുട്ടാണ് നല്‍കിയിരിക്കുന്നത്. എന്തായാലും പുതിയ എസ് എല്‍ സീരിസിലുള്ള സ്‌പോര്‍ട്‌സ് കാറനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍.