1 Jan 2026 10:01 AM IST
Summary
2025 ൽ ലോഞ്ചിനൊരുങ്ങി ഒട്ടേറെ മോഡലുകൾ. ഇന്ത്യൻ വാഹന വിപണിയിലും പോയ വർഷം ഒട്ടേറെ ശ്രദ്ധേയമായ മാറ്റങ്ങൾ.
പുതുവർഷം കിയ സെൽറ്റോസ് , മഹീന്ദ്ര എക്സ്‍യുവി 7 എക്സ് 0 തുടങ്ങി ഒട്ടേറെ മോഡലുകളുടെ വരവുകാത്തിരിക്കുകയാണ് ഇന്ത്യൻ വാഹന വിപണി. അതുപോലെ 2025 ഇന്ത്യൻ കാർ വിപണിക്ക് സടകുടഞ്ഞെണീക്കാൻ അവസരം നൽകിയ വർഷമായിരുന്നു. പതിവുപോലെയുള്ള പുതിയ മോഡലുകളും ഉത്സവകാല ഇളവുകളും പതിവില്ലാതെയെത്തിയ ജിഎസ്ടി ഇളവുകളുമാണ് കാർ വിപണിക്ക് ആവേശമായത്.
മുൻ വർഷത്തെ അപേക്ഷിച്ച് 22 ശതമാനമാണ് വാഹനവിപണി വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഐസിആർഎ അനലറ്റിക്‌സ് റിപ്പോർട്ടിലാണ് കണക്കുകളുള്ളത്. ഉയർന്ന ആവശ്യകത കണക്കിലെടുത്ത് ഒറിജിനൽ ഇക്യുപ്‌മെന്റ് മാനുഫാക്‌ചേഴ്‌സ്(ഒഇഎം) വാഹനങ്ങളുടെ മൊത്തം എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 19% വർധിപ്പിച്ച് 4.1 യൂണിറ്റുകൾ നിർമിക്കുകയും ചെയ്തു.
ജിഎസ്ടി ഇളവ് ഉണർവായി
2026 സാമ്പത്തിക വർഷത്തിൽ ആകെ വാഹന വിൽപന 1-4% വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന ആവശ്യകതക്കൊപ്പം ജിഎസ്ടിയിൽ വന്ന കുറവും പുതിയ മോഡലുകളുടെ വരവും വിപണിയെ ഉഷാറാക്കി നിർത്തുമെന്നാണ് പ്രതീക്ഷ.നവംബറിൽ മൊത്തവിൽപനയുടെ വളർച്ച 3.6ശതമാനവും ചില്ലറവിൽപന 6.1 ശതമാനവും രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട് പറയുന്നത്. സെപ്തംബറിൽ 60 ദിവസമായിരുന്ന ശരാശരി കാത്തിരിപ്പ് കാലാവധി നവംബറിലേക്കെത്തിയപ്പോഴേക്കും 44-46% ആക്കി കുറക്കാനായതും നേട്ടമായി വിലയിരുത്തപ്പെടുന്നു. ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്‌സ് അസോസിയേഷന്റെ ഡാറ്റയിലാണ് വിവരങ്ങളുള്ളത്.
നവംബറിലെ പാസഞ്ചർ വാഹന വിൽപനയിൽ 67% യൂട്ടിലിറ്റി വാഹനങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബറിലെ ഉത്സവകാല വിപണിയുടെ ഉണർവിനെ(69%) അപേക്ഷിച്ച് നവംബറിൽ വിൽപന കുറവായിരുന്നുവെന്നതും ശ്രദ്ധേയം. മിനി, കോംപാക്ട്, സൂപ്പർ കോംപാക്ട് വിഭാഗങ്ങളും ജിഎസ്ടി ഇളവിന്റെ നേട്ടങ്ങൾ സ്വന്തമാക്കി. മുച്ചക്ര വാഹന വിപണിയും നവംബറിൽ 21.3% വളർച്ച രേഖപ്പെടുത്തിക്കൊണ്ട് 71,999 യൂണിറ്റിലേക്ക് വിൽപന എത്തിച്ചു. ഇരുചക്രവാഹന വിപണി നവംബറിൽ 21.2 ശതമാനം വർധിച്ച് 19,44,475 യൂണിറ്റ് വിൽപനയിലേക്കെത്തി.
സ്‌കൂട്ടർ വിപണി 29.4% വർധിച്ച് 7,35,753 യൂണിറ്റിലേക്കാണ് വിൽപന എത്തിച്ചത്. മോട്ടോർ സൈക്കിളുകളുടെ വിൽപനയാവട്ടെ 17.5% വളർച്ചയോടെ 11,63,751 യൂണിറ്റിലേക്ക് വിൽപനയെത്തി. ചരക്കു വാഹനങ്ങളുടെ വിൽപന 10.9% വർധിച്ച് 10,874 യൂണിറ്റിലേക്കെത്തി. പശ്ചിമേഷ്യയും ലാറ്റിൻ അമേരിക്കയും അടക്കമുള്ള രാജ്യാന്തര വിപണികളിലും ഇന്ത്യൻ നിർമിത വാഹനങ്ങൾക്ക് മികച്ച വിപണിയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ വാഹന വിപണിക്കുണ്ടായ പൊതു ഉണർവ് 2026ലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
