9 Feb 2026 3:59 PM IST
Summary
ഇനി യാത്രക്ക് മണിക്കൂറൂകൾ വേണ്ട. മിനിറ്റുകൾ മതി.
ഇനി ഗതാഗതക്കുരുക്കിൽ മണിക്കൂറുകൾ കിടക്കേണ്ട. എയർ ടാക്സികളിലൂടെ ഇന്ത്യൻ നഗരങ്ങളിലേക്ക് പറക്കാം. ഒരു മണിക്കൂർ എടുക്കുന്ന യാത്രക്ക് പോലും മിനിറ്റുകൾ മതിയാകും. എയർ ടാക്സികൾ പോലുള്ള നൂതന എയർ മൊബിലിറ്റി സൊല്യൂഷനുകളുടെ സാധ്യതകൾ അവതരിപ്പിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്. ഗുരുഗ്രാം, കൊണാട്ട് പ്ലേസ്, നോയിഡയിലെ ജെവഹർ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയെ ബന്ധിപ്പിക്കുന്ന പൈലറ്റ് ഇടനാഴിയെ കുറിച്ചുള്ള പദ്ധതി യാഥാർഥ്യമായാൽ രാജ്യത്തെ ഗഗാതതക്കുരുക്കിന് പരിഹാരം കാണാൻ സഹായകരമാണ്.
പ്രധാന ആശുപത്രികളെയും വാണിജ്യ കെട്ടിടങ്ങളെയും ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാനാകുന്ന രീതിയിലാണ് പ്രാരംഭ മോഡൽ. ആദ്യ ഘട്ടത്തിൽ അവയവ കൈമാറ്റം ഉൾപ്പെടെയുള്ള ദൗത്യങ്ങൾക്കായി എയർ ടാക്സി സംവിധാനം ഉപയോഗിക്കാനാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ, ബിസിനസ് കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ചുള്ള പ്രവർത്തനം നിലവിലുള്ള ഗതാഗത ശൃംഖലക്ക് ദോഷകരമാകില്ലെന്നാണ് വിലയിരുത്തൽ. പുതിയ സംവിധാനം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് കീഴിലായിരിക്കും പ്രവർത്തിക്കുക.
അതേസമയം പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ഭൂമി ഏറ്റെടുക്കലുകൾ ഉൾപ്പെടെയുള്ള പദ്ധതികൾ പൂർത്തിയാകേണ്ടതുണ്ട്. നിരവധി അനുമതികളും ലഭിക്കേണ്ടതുണ്ട്. ഇതാണ് വാണിജ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, ടെക് പാർക്കുകൾ എന്നിവയെ ബന്ധിപ്പിച്ച് ആദ്യഘട്ടം വിഭാവനം ചെയ്യാൻ കാരണം.
പഠിക്കാം & സമ്പാദിക്കാം
Home
