image

4 Nov 2026 1:14 PM IST

Automobile

'ആല്‍ഫ' ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് എസ് യു വി; ഡിസബര്‍ 2-ന് ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം

MyFin Desk

alpha, hondas first electric suv, global debut in india on december 2nd
X

Summary

ഇന്ത്യ തന്നെയാകും ആല്‍ഫയുടെ ഭാവിയിലെ ആഗോള ഉല്‍പ്പാദന കേന്ദ്രം എന്നതാണ് പ്രത്യേകത. 'മേഡ്-ഇന്‍-ഇന്ത്യ' എന്ന നിലയില്‍ ഇന്ത്യന്‍ വിപണിയില്‍ ആദ്യം എത്തുന്ന വാഹനം പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യും


ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള ഹോണ്ടയുടെ ഔദ്യോഗിക പ്രവേശനം പ്രഖ്യാപിച്ചു. കമ്പനിയുടെ ആദ്യ മേഡ്-ഇന്‍-ഇന്ത്യ ഇലക്ട്രിക് എസ്യുവിക്ക് 'Honda ALPHA' എന്ന് പേരിട്ടു. 2025 ഒക്ടോബറിലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ച Honda 0 Alpha Conceptനെ അടിസ്ഥാനമാക്കിയുള്ള ഈ മിഡ്-സൈസ് എസ്യുവി ഡിസംബര്‍ 2ന് ഇന്ത്യയില്‍ വെച്ച് ആഗോള അരങ്ങേറ്റം നടത്തും. ഇന്ത്യയായിരിക്കും ഈ മോഡല്‍ ആദ്യം അവതരിപ്പിക്കുന്ന വിപണി എന്നതും ശ്രദ്ധേയമാണ്.

ഗ്രീക്ക് അക്ഷരമാലയിലെ ആദ്യ അക്ഷരമായ 'ആല്‍ഫ'യില്‍ നിന്നാണ് വാഹനത്തിന്റെ പേര് ഉരുത്തിരിഞ്ഞതെന്ന് ഹോണ്ട വ്യക്തമാക്കി. പുതിയ തുടക്കത്തെയും ഉപഭോക്താക്കളുടെ ജീവിതത്തിലെ പുതിയ അധ്യായത്തെയും പ്രതീകവത്കരിക്കുന്നതാണ് ഈ പേര്. ഹോണ്ടയുടെ പുതിയ ആഗോള 'H' ലോഗോ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന മോഡലും ആല്‍ഫ ആയിരിക്കും. കമ്പനിയുടെ രാജസ്ഥാനിലെ തപുകര പ്ലാന്റിലാണ് വാഹനം നിര്‍മ്മിക്കുക.

ഇന്ത്യ തന്നെയാകും ആല്‍ഫയുടെ ഭാവിയിലെ ആഗോള ഉല്‍പ്പാദന കേന്ദ്രം എന്നതാണ് പ്രത്യേകത. 'മേഡ്-ഇന്‍-ഇന്ത്യ' എന്ന നിലയില്‍ ഇന്ത്യന്‍ വിപണിയില്‍ ആദ്യം എത്തുന്ന വാഹനം പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുംഇന്ത്യ തന്നെയാകും ആല്‍ഫയുടെ ഭാവിയിലെ ആഗോള ഉല്‍പ്പാദന കേന്ദ്രം എന്നതാണ് പ്രത്യേകത. 'മേഡ്-ഇന്‍-ഇന്ത്യ' എന്ന നിലയില്‍ ഇന്ത്യന്‍ വിപണിയില്‍ ആദ്യം എത്തുന്ന വാഹനം പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷിച്ച വാഹനങ്ങള്‍, കണ്‍സെപ്റ്റ് മോഡലിന്റെ താഴ്ന്നതും നേര്‍ത്തതുമായ ഡിസൈന്‍ അതേപടി നിലനിര്‍ത്തുമെന്നാണ് സൂചന.

ഹോണ്ട ഇതുവരെ സാങ്കേതിക വിവരങ്ങള്‍ ഔദ്യോഗികമായി പറഞ്ഞിട്ടില്ല.എങ്കിലും, വാഹനത്തിന് രണ്ട് ബാറ്ററി ഓപ്ഷനുകള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. 65kWh മുതല്‍ 75kWh വരെ ശേഷിയുള്ള LFP ബാറ്ററികളാണിത്.മുന്‍വശത്തെ വീലുകള്‍ക്ക് മാത്രം കരുത്ത് നല്‍കുന്ന സിംഗിള്‍ മോട്ടോറായിരിക്കും ഉണ്ടാവുക. റേഞ്ച്, പവര്‍, ചാര്‍ജിംഗ് വിവരങ്ങള്‍ ഡിസംബറിലെ അരങ്ങേറ്റത്തില്‍ മാത്രമേ വ്യക്തമാകൂ. വിപണിയില്‍ എത്തുമ്പോള്‍ മഹീന്ദ്ര BE 6, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, ടാറ്റ സിയറ ഇവി, മാരുതി ഇ വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ എബെല്ല എന്നിവയോടാണ് ആല്‍ഫ മത്സരിക്കുക.