11 Feb 2026 9:31 PM IST
Summary
ജിഎസ്ടി പരിഷ്‌കരണത്തിന് പിന്നാലെ 13,000 രൂപ കുറവ്; 4.22 ലക്ഷം എക്‌സ് ഷോറൂം വിലയിൽ പുതിയ മോഡൽ
പ്രമുഖ വാഹന നിർമാതാക്കളായ പിയാജിയോ ഇന്ത്യയിൽ അപ്രില്ല ആർഎസ് 457യുടെ 2026 പതിപ്പ് അവതരിപ്പിച്ചു. 4.22 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്‌സ് ഷോറൂം വില. 2025 മോഡലിന്റെ 4.35 ലക്ഷം രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 13,000 രൂപയുടെ വിലക്കുറവാണ് ഉണ്ടായിരിക്കുന്നത്. ജിഎസ്ടി പരിഷ്‌കരണം നടപ്പിലാക്കിയതിനെ തുടർന്നാണ് ഈ കുറവ്. പുതിയ വില ആർഎസ് 457നെ കൂടുതൽ മത്സരക്ഷമമാക്കുമെന്ന് കമ്പനി പറയുന്നു.
ഡിസൈൻ കാര്യത്തിൽ അപ്രില്ലയുടെ സിഗ്‌നേച്ചർ സൂപ്പർസ്പോർട്ട് സ്റ്റൈലിലാണ് ബൈക്ക് എത്തുന്നത്. മൂർച്ചയുള്ള ബോഡിവർക്കും ട്വിൻ എൽഇഡി ഹെഡ്ലാമ്പുകളും അഗ്രസീവ് ഫ്രണ്ട് ഫെയറിംഗും സ്ലീക്ക് ടെയിൽ സെക്ഷനും ബൈക്കിന്റെ ആകർഷണമാണ്. അപ്രില്ലയുടെ വലിയ ആർഎസ് മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ലുക്കാണ് ഇതിന് നൽകിയിരിക്കുന്നത്. എൻട്രി ലെവൽ ട്വിൻ-സിലിണ്ടർ സ്പോർട്സ് ബൈക്കായെങ്കിലും വലിയ ബൈക്കിന്റെ അനുഭവം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
457 സിസി ലിക്വിഡ്-കൂൾഡ് പാരലൽ ട്വിൻ എൻജിനാണ് ബൈക്കിന് കരുത്ത് നൽകുന്നത്. ഏകദേശം 47.6 bhp കരുത്തും 43.5 Nm ടോർക്ക് ഉം ഇത് ഉൽപ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സുമായി എൻജിൻ ജോഡിച്ചിരിക്കുന്നു. റൈഡ്-ബൈ-വയർ ത്രോട്ടിൽ, മൾട്ടിപ്പിൾ റൈഡിംഗ് മോഡുകൾ, ട്രാക്ഷൻ കണ്ട്രോൾ, ഡ്യുവൽ-ചാനൽ ABS, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT ഡിസ്പ്ലേ എന്നിവയാണ് പ്രധാന സവിശേഷതകൾ.
പഠിക്കാം & സമ്പാദിക്കാം
Home
