28 Jan 2026 9:30 PM IST
Relaunches Taurus and Hippo Truck : ടോറസും ഹിപ്പോയും തിരിച്ചെത്തുന്നു; അശോക് ലേയ്ലാന്‍ഡ് പുതിയ ട്രക്ക് ശ്രേണി വിപണിയില്‍
MyFin Desk
Summary
നൂതന എവിആര്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച നെക്സ്റ്റ് ജനറേഷന്‍ ടോറസ്, ഹിപ്പോ ട്രക്കുകള്‍ രാജ്യത്തുടനീളം ബുക്കിംഗ് ആരംഭിച്ചു
പ്രശസ്ത ട്രക്ക് മോഡലുകളായ ടോറസും ഹിപ്പോയും വീണ്ടും വിപണിയിലെത്തി.ഹിന്ദുജ ഗ്രൂപ്പിന്റെ വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലേയ്ലാന്‍ഡാണ് നെക്സ്റ്റ് ജനറേഷന്‍ സാങ്കേതികവിദ്യകളോടെ ഈ മോഡലുകള്‍ അവതരിപ്പിച്ചത്.
നൂതന എവിആര്‍ മോഡുലാര്‍ ട്രക്ക് പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച വാഹനങ്ങള്‍ ഇന്ത്യയിലുടനീളമുള്ള അശോക് ലേയ്ലാന്‍ഡ് ഡീലര്‍ഷിപ്പുകള്‍ വഴി ബുക്ക് ചെയ്യാം.ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത, മികച്ച ഇന്ധനക്ഷമത, ഡ്രൈവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ എന്നിവയാണ് പുതിയ ടോറസ്, ഹിപ്പോ ശ്രേണികളുടെ സവിശേഷത.
8 ലിറ്റര്‍ എ-സീരീസ്, 6 സിലിണ്ടര്‍ എന്‍ജിന്‍ 360 എച്ച്പി കരുത്താണ് ഇരുവാഹനങ്ങള്‍ക്കും.1600 എന്‍എം ടോര്‍ക്ക്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓട്ടോമാറ്റിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ടോറസ് ടിപ്പര്‍ ശ്രേണിയുടെ പ്രത്യേകതകളാണ്.
ഹിപ്പോ ട്രെയിലര്‍ ശ്രേണിയില്‍ സ്ലീപ്പര്‍ ക്യാബും ഹെവി ഡ്യൂട്ടി ഫ്രെയിമും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടയര്‍ പ്രഷര്‍ മോണിറ്ററിങ്, റിവേഴ്‌സ് ക്യാമറ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റങ്ങള്‍ എന്നിവ ഓപ്ഷണലായി ലഭിക്കും.വാഹനങ്ങള്‍ അശോക് ലേയ്ലാന്‍ഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഷേനു അഗര്‍വാള്‍ പുറത്തിറക്കി.
പഠിക്കാം & സമ്പാദിക്കാം
Home
