image

8 Dec 2025 2:46 PM IST

Automobile

വമ്പൻ കുതിപ്പിനൊരുങ്ങി വാഹന വിപണി; യാത്രാ വാഹന വില്‍പ്പനയില്‍ 20ശതമാനം മുന്നേറ്റം

MyFin Desk

fada is facing a setback in the auto market
X

Summary

ഉത്സവ സീസണിനപ്പുറവും വാഹന മേഖലയിൽ ഉപഭോക്തൃ താല്‍പ്പര്യം.


ഉത്സവ ആരവങ്ങൾ ഒഴിയാതെ ഇന്ത്യയിലെ വാഹന വിപണി. റീട്ടെയില്‍ പാസഞ്ചര്‍ വാഹന വില്‍പ്പനയിൽ വർധനവ്. നവംബറില്‍ 20 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്സവ സീസണിനപ്പുറവും വാഹന മേഖല ഉപഭോക്തൃ താല്‍പ്പര്യം നിലനിര്‍ത്തുന്നതായി സംഘടന പറഞ്ഞു.

ആരോഗ്യകരമായ ഡിമാന്‍ഡും-സപ്ലൈയുമാണ് ഈ മേഖലയിൽ ഉള്ളതെന്ന് ഫാഡ പ്രസിഡന്റ് സി.എസ്. വിഘ്നേശ്വര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേകാലയളില്‍ വില്‍പ്പന 329,253 യൂണിറ്റായിരുന്നുവെങ്കില്‍ കഴിഞ്ഞ മാസം വിൽപ്പന 394,152 യൂണിറ്റായി ഉയര്‍ന്നു. ജിഎസ്ടി ആനുകൂല്യങ്ങള്‍ക്ക് പുറമേ, വിവാഹ സീസണ്‍, ഉയര്‍ന്ന കാത്തിരിപ്പുള്ള മോഡലുകളുടെ വിതരണം, കോംപാക്റ്റ് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ സ്ഥിരമായ ഡിമാൻഡ് എന്നിവയും ഈ കുതിപ്പിന് സഹായകമായതായി അദ്ദേഹം പറഞ്ഞു.

ഇരുചക്ര വാഹന വിൽപ്പനയിൽ ഇടിവ്

നവംബറില്‍ ഇരുചക്ര വാഹന വില്‍പ്പനയില്‍ മൂന്നു ശതമാനം ഇടിവുണ്ടായി. വാണിജ്യ വാഹന വില്‍പ്പനയില്‍ 20 ശതമാനവും, മുച്ചക്ര വാഹനങ്ങളില്‍ 24 ശതമാനവും, ട്രാക്ടറുകളില്‍ 57 ശതമാനവും വര്‍ധനയുണ്ടായി. ഉത്സവം കഴിഞ്ഞിട്ടും, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് നവംബറില്‍ മൊത്തം വാഹന വില്‍പ്പനയില്‍ 2 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 3.3 ദശലക്ഷം യൂണിറ്റായി വിൽപ്പന.

ടുത്ത മൂന്ന് മാസത്തേക്ക് ഇന്ത്യയിലെ ഓട്ടോ റീട്ടെയില്‍ മേഖല ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ സംഘടന പറയുന്നു. 74 ശതമാനം ഡീലര്‍മാരും വളര്‍ച്ച പ്രതീക്ഷിക്കുന്നു.