image

15 Jan 2026 9:56 AM IST

Automobile

ഇന്ത്യയിലും വിദേശത്തും ഒന്നാം നമ്പറാകാന്‍ ബജാജ് ഇ-സ്‌കൂട്ടര്‍

MyFin Desk

ഇന്ത്യയിലും വിദേശത്തും ഒന്നാം നമ്പറാകാന്‍  ബജാജ് ഇ-സ്‌കൂട്ടര്‍
X

Summary

ആഭ്യന്തര വിപണിയില്‍ കമ്പനി ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സാന്നിധ്യം വിപുലീകരിക്കുന്നതിനായി അന്താരാഷ്ട്ര വിപണികളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു


ജനപ്രിയ ചേതക് മോഡലിലൂടെ ഇന്ത്യയിലും വിദേശത്തും ഒന്നാം നമ്പര്‍ ഇ-സ്‌കൂട്ടര്‍ ബ്രാന്‍ഡായി മാറാന്‍ ലക്ഷ്യമിട്ട് ബജാജ് ഓട്ടോ. ആഭ്യന്തര വിപണിയില്‍ കമ്പനി ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സാന്നിധ്യം വിപുലീകരിക്കുന്നതിനായി അന്താരാഷ്ട്ര വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ചേതകിനെ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി സ്‌കൂട്ടറായി മാറ്റാനാണ് കമ്പനിലക്ഷ്യമിടുന്നതെന്ന് ഇവി, ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും ജനറല്‍ മാനേജര്‍ ഋഷഭ് ബജാജ് വ്യക്തമാക്കി.

91,399 രൂപ വിലയുള്ള ചേതക് സി25, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഗൈഡ് മി ഹോം, ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങിയ പ്രീമിയം സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതുവഴി ഇ-സ്‌കൂട്ടര്‍ വിപണിയിലെ ശക്തമായ ഒരു മത്സരാര്‍ത്ഥിയാകുകയാണ് ബജാജ് ഓട്ടോ. 113 കിലോമീറ്റര്‍ വരെ ദൂരപരിധിയും 2.25 മണിക്കൂറിനുള്ളില്‍ 80% ചാര്‍ജിംഗും ഉള്ള ചേതക് സി25 ദൈനംദിന നഗര ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ബജാജ് ഓട്ടോ പ്രാദേശികവല്‍ക്കരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്തിനുള്ളില്‍ നിന്നുള്ള ഘടകങ്ങള്‍ ശേഖരിച്ച് ചേതക് ഇ-സ്‌കൂട്ടറിനെ കൂടുതല്‍ 'ഇന്ത്യന്‍ നിര്‍മ്മിതം' ആക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു.

ഇന്ത്യന്‍ ഇ-സ്‌കൂട്ടര്‍ വിപണിയില്‍ ബജാജ് ഓട്ടോയ്ക്ക് നിലവില്‍ 21% വിപണി വിഹിതമുണ്ട്. ടിവിഎസ് മോട്ടോറിന്റെ 23% വിഹിതത്തിന് തൊട്ടുപിന്നില്‍. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും അതിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന വില്‍പ്പന ശൃംഖലയും കണക്കിലെടുക്കുമ്പോള്‍, ലക്ഷ്യം കൈവരിക്കുന്നതില്‍ കമ്പനി ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു.

പരിസ്ഥിതി സൗഹൃദപരവും ചെലവ് കുറഞ്ഞതുമായ ഗതാഗത ഓപ്ഷനുകള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകത കാരണം, 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഇ-സ്‌കൂട്ടര്‍ വിപണി 20-25% വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.