25 Feb 2026 5:55 PM IST
Summary
എസി സിസ്റ്റത്തിൻ്റെ വയറിംഗ് ഹാർനെസ് തകരാറിൽ. 59000 വാഹനങ്ങൾ തിരിച്ച് വിളിച്ച് ബിഎംഡബ്ല്യു
യുഎസിൽ 59000 ബിഎംഡബ്ല്യു കാറുകൾ തിരിച്ചുവിളിച്ച് കമ്പനി. എസി സിസ്റ്റത്തിൻ്റെ വയറിംഗ് ഹാർനെസ് തകരാറിലായതിനെ തുടർന്നാണിത്. തകരാർ ഷോർട്ട് സർക്യൂട്ടിലേക്ക് നയിച്ചേക്കാം എന്നതിനാലാണ് വിവിധ മോഡലുകൾ കമ്പനി തിരിച്ചുവിളിച്ചത്. എം5 സ്‌പോർട്‌സ്വാഗൺ, എം5, 750ഇ , എക്സ് ഡ്രൈവ് എന്നിവ തിരിച്ചുവിളിച്ച മോഡലുകളിൽ ഉൾപ്പെടുന്നു. മെച്ചപ്പെട്ട കേബിൾ റൂട്ടിംഗിന്റെ ആവശ്യകത ഗുണനിലവാര പരിശോധനയിൽ കണ്ടെത്തിയതിനാലാണ് വിവിധ മോഡലുകൾ തിരിച്ചുവിളിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം തകരാർ മൂലം അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
2021 നും 2025 നും ഇടയിൽ, ലക്ഷക്കണക്കിന് വാഹനങ്ങളാണ് ബിഎംഡബ്ല്യു തിരിച്ചുവിളിച്ചത്. പ്രധാനമായും എഞ്ചിൻ സ്റ്റാർട്ടറുകൾ, ബ്രേക്കിംഗ് സിസ്റ്റം തകരാറുകൾ എന്നിവയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തീപിടുത്ത സാധ്യതകൾ മൂലം 3 സീരീസ്, 4 സീരീസ്, 5 സീരീസ്, ഇസഡ് 4, എക്സ് 3, എക്സ്4, എക്സ്5, എക്സ്6, എക്സ്7, ഐഎക്സ്, ഐ4 പോലുള്ള വിവിധ ഇവി മോഡലുകളും തിരിച്ചുവിളിച്ചിരുന്നു.
196,000-ത്തിലധികം വാഹനങ്ങൾ തീപിടുത്ത സാധ്യത കാരണം തിരിച്ചുവിളിച്ചു.2019-2022 മോഡലുകൾ ഇതിൽപ്പെടുന്നു 330i, 430i, 530i, X3, X4, Z4 ഉൾപ്പെടെയാണിത്. ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റത്തിലെ തകരാർ മൂലം ആഗോളതലത്തിൽ ഏകദേശം 1.5 ദശലക്ഷം വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്. ഓഗസ്റ്റ് 2022 മുതൽ നിർമ്മിച്ച മോഡലുകളാണിത്. ബ്രേക്ക് സിസ്റ്റം പരാജയപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് 5 സീരീസ്, 7 സീരീസ്, വിവിധ എക്സ്-മോഡലുകൾ എന്നിവയും തിരിച്ചുവിളിച്ചിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
