image

14 Jan 2026 3:17 PM IST

Automobile

ചൈനയുടെ കാര്‍ കയറ്റുമതിയില്‍ വന്‍ വര്‍ധന

MyFin Desk

ചൈനയുടെ കാര്‍ കയറ്റുമതിയില്‍ വന്‍ വര്‍ധന
X

Summary

ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതി വര്‍ദ്ധിച്ചതും ആഭ്യന്തര ഡിമാന്‍ഡ് കുറഞ്ഞതുമാണ് കയറ്റുമതി വര്‍ധിക്കാന്‍ കാരണമായത്. ഇവി കയറ്റുമതി സംബന്ധിച്ച് ചൈനയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ധാരണയിലെത്തിയത് ബെയ്ജിംഗിന് അനുകൂലമാകും


ആഗോളതലത്തില്‍ വാഹന ബിസിനസ് ചൈനക്ക് അനുകൂലമാകുന്നു. കഴിഞ്ഞ വര്‍ഷം അവരുടെ വാഹന കയറ്റുമതി 21 ശതമാനമാണ് വര്‍ധിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതി വര്‍ദ്ധിച്ചതും ആഭ്യന്തര ഡിമാന്‍ഡ് കുറഞ്ഞതും ഇതിന് കാരണമായതായി ഒരു വ്യവസായ അസോസിയേഷന്‍ പറയുന്നു.

ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ വിദേശ വിപണികളിലേക്ക് കൂടുതല്‍ വ്യാപിച്ചപ്പോള്‍, ഇവികള്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡുകള്‍ തുടങ്ങിയ പുതിയ ഊര്‍ജ്ജ വാഹനങ്ങളുടെ കയറ്റുമതി മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയായി 2.6 ദശലക്ഷം യൂണിറ്റായി.

ചൈന അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ കണക്കനുസരിച്ച്, ചൈനയില്‍ നിന്നുള്ള മൊത്തത്തിലുള്ള വാഹന കയറ്റുമതി 7 ദശലക്ഷം യൂണിറ്റുകള്‍ കടന്നു.ഈ വര്‍ഷം ചൈനീസ് കാര്‍ കയറ്റുമതി വളര്‍ച്ച തുടരുമെന്നാണ് പ്രതീക്ഷ.

ജനങ്ങളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ട്രേഡ്-ഇന്‍ സബ്സിഡികളുടെ സഹായം വാഹന നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആ പേയ്മെന്റുകള്‍ വെട്ടിക്കുറച്ചതിനാല്‍ അടുത്തിടെ ഡിമാന്‍ഡ് കുറഞ്ഞു.

തിരക്കേറിയ ആഭ്യന്തര വിപണിയില്‍ കടുത്ത മത്സരം നേരിടുന്നതിനാല്‍, ചൈന ആഗോള വില്‍പ്പന വര്‍ധിപ്പിക്കുകയായിരുന്നു.

2026 ല്‍ ചൈനയുടെ യാത്രാ വാഹന കയറ്റുമതി 13 ശതമാനം വര്‍ദ്ധിക്കുമെന്ന് ഡ്യൂഷെ ബാങ്ക് അടുത്തിടെ കണക്കാക്കി. വിദേശ വിപണികള്‍ ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ക്ക് താരതമ്യേന ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്യുന്നുവെന്ന് ബാങ്കിന്റെ സാമ്പത്തിക വിദഗ്ധര്‍ അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ചൈനയും യൂറോപ്യന്‍ യൂണിയനും ചൈനയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനുള്ള നടപടികളില്‍ യോജിപ്പ് പ്രക്ടിപ്പിച്ചു. ഇത് യൂറോപ്പിലേക്ക് കൂടുതല്‍ ചൈനീസ് ഇലക്ട്രിക് വാഹന കയറ്റുമതിക്ക് കാരണമാകുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.