31 Jan 2026 4:11 PM IST
ആദ്യം വാങ്ങിയത് മാരുതി 800, പിന്നീട് സിജെ റോയിയുടെ ഗാരേജിൽ നിറഞ്ഞത് റോൾസ് റോയിസും ഫെരാരിയും
MyFin Desk
Summary
CJ Roy 's Luxury Cars : 25 -ാം വയസിൽ സ്വന്തമായി അധ്വാനിച്ച് വാങ്ങിയ പണം കൊണ്ട് ആദ്യം വാങ്ങിയ വാഹനം മാരുതി 800 . പിന്നീട് സിജെ റോയിയുടെ ഗാരേജിൽ തലയെടുപ്പോടെ കിടന്നത് 10 ലധികം റോൾസ് റോയിസ് വാഹനങ്ങൾ. ലംബോർഗിനിയും ഫെരാരിയുമുൾപ്പെടെയുള്ള ആഡംബര വാഹനങ്ങൾ. എന്നിട്ടും പഴയ കാറിന് നൽകിയത് പത്തിരട്ടി വില.
സ്വന്തമായി അധ്വാനിച്ച പണം കൊണ്ട് ആദ്യം വാങ്ങിയ വാഹനം മാരുതി 800 ആണ്., പിന്നീട് സിജെ റോയിയുടെ ഗാരേജിൽ നിറഞ്ഞത് വിവിധ റോൾസ് റോയിസ് മോഡലുകൾ ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങളുടെ വലിയ നിര. ബുഗാട്ടി, ലംബോർഗിനി, ഫെരാരി എന്നിവയെല്ലാം നിറഞ്ഞ ദുബായിലെ ഗാരേജ് പലതവണ വാർത്തയായിട്ടുണ്ട്.
1994-ൽ 25 വയസ്സുള്ളപ്പോഴാണ് റോയ് ആദ്യ കാർ വാങ്ങുന്നത്. 1.10 ലക്ഷം രൂപയായിരുന്നു വില. നിരവധി വർഷങ്ങൾ ഉപയോഗിച്ചതിന് ശേഷം മറ്റ പല വാഹനങ്ങളും വാങ്ങി. പ്രീമിയം വാഹനങ്ങൾ ഒന്നൊന്നായി ഗാരേജിൽ ഇടം നേടി. ഇതിനിടയിൽ എപ്പോഴോ പഴയ മാരുതി 800 റോയ് വിറ്റു.
27 വർഷത്തിനുശേഷം ആദ്യ കാറിനെ കുറിച്ച് റോയി ചിന്തിച്ചപ്പോൾ ആ കാർ കണ്ടെത്താൻ ശ്രമം തുടങ്ങി. ഒടുവിൽ പഴയ കാർ സ്വന്തമാക്കിയ ആളെ കണ്ടെത്തി. തുരുമ്പിച്ച കാർ ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലയിരുന്നു. യഥാർത്ഥ വിലയുടെ പത്തിരട്ടി വില നൽകിയാണ് സിജെ റോയ് ആ കാർ തിരികെ വാങ്ങിയത്. ആദ്യ കാറിനോടുള്ള വൈകാരികമായ അടുപ്പവും വർഷങ്ങൾക്ക് ശേഷം അത് കണ്ടെത്തിയ കഥയും റോയ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ആഡംബര കാർ ശേഖരം ഹരമായിരുന്ന റോയ് സ്വന്തമായി വിമാനവും പിന്നീട് വാങ്ങിയിരുന്നു. ഒരു രൂപ പോലും കടമില്ലാതെ..
പഠിക്കാം & സമ്പാദിക്കാം
Home
