image

11 April 2026 5:51 PM IST

Automobile

ഇലക്ട്രിക് വാഹനമാണോ? ഇനി റോഡ് ടാക്സ് വേണ്ട

MyFin Desk

ഇലക്ട്രിക് വാഹനമാണോ? ഇനി റോഡ് ടാക്സ് വേണ്ട
X

Summary

ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം റോഡ് ടാക്സ് ഇളവ്. ശ്രദ്ധേയമായി ഡൽഹി സർക്കാരിൻ്റെ കരടു നയം.


ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം നികുതി ഇളവ്. ചാർജിങ് സ്റ്റേഷനുകളിലെ വർധന ഇവയെല്ലാം ലക്ഷ്യമിട്ട് പുതിയ ഇലക്ട്രിക് വാഹന കരട് നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹി സർക്കാർ. ഇരുചക്ര മുച്ചക്ര വാഹനങ്ങൾക്കും നികുതി ഇളവ് ലഭിക്കും. പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് പതിയെ ഇവി വാഹനങ്ങളിലേക്കുള്ള പൂർണമായ മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഡൽഹിയിലെ മലിനീകരണത്തോത് കുറക്കുക കൂടെയാണ് ലക്ഷ്യം. നഗരത്തിലെ മലിനീകരണത്തിൻ്റെ ഏതാണ്ട് 23 ശതമാനവും വാഹനങ്ങളിൽ നിന്നാണ്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിച്ച് മലിനീകരണ തോത് കുറക്കുകയാണ് ലക്ഷ്യം.

ശ്രദ്ധേയ നിർദേശങ്ങൾ

2030 മാർച്ച് 31 വരെ 30 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുള്ള എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും സമ്പൂർണ നികുതി ഇളവ് ബാധകമാണ്.

ഹൈബ്രിഡ് വാഹനങ്ങൾക്ക് റോഡ് നികുതിയിലും രജിസ്ട്രേഷൻ ഫീസിലും 50 ശതമാനം ഇളവ് ലഭിക്കും.പഴയ വാഹനങ്ങൾ പൊളിക്കുന്നതിന് ആനുകൂല്യങ്ങൾ നൽകും.15 ലക്ഷത്തിൽ താഴെ വിലയുള്ള ഇലക്ട്രിക് കാറുകൾ വാങ്ങുന്ന ആദ്യത്തെ 100,000 പേർക്ക് 1 ലക്ഷം രൂപ വരെ ലഭിക്കും. ഇരുചക്ര വാഹനങ്ങൾക്ക് 10,000 രൂപയും പ്രോത്സാഹനമായി ലഭിക്കും. നിലവിലെ പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇവിയിലേക്ക് മാറ്റുന്നതിനും പ്രത്യേക ഗ്രാൻറ് ലഭ്യമാണ്.