image

9 Jan 2026 9:25 AM IST

Automobile

Electric Bajaj Chetak Bike : ഇലക്ട്രിക് സ്കൂട്ടർ വിപണി കീഴടക്കാൻ പുതിയ മോഡലുമായി ബജാജ്

MyFin Desk

Electric Bajaj Chetak Bike : ഇലക്ട്രിക് സ്കൂട്ടർ വിപണി കീഴടക്കാൻ പുതിയ മോഡലുമായി ബജാജ്
X

Summary

ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ തരംഗമാകാൻ ചേതക്. കൂടുതൽ പവർഫുൾ ആയ ചേതക് മോഡൽ ജനുവരി 14ന് വിപണിയിൽ അവതരിപ്പിക്കും. ആകാംക്ഷയോടെ ഇലക്ട്രിക് വാഹന പ്രേമികൾ


ഇലക്ട്രിക് സ്കൂട്ടർ വിപണി കീഴടക്കാൻ പുതിയ മോഡലുമായി ബജാജ് എത്തുന്നു. പവർഫുൾ ആയ ചേതക് മോഡൽ ജനുവരി 14ന് വിപണിയിൽ അവതരിപ്പിക്കും. കരുത്തുറ്റ ഇലക്ട്രിക് മോട്ടർ, പുതിയ ഡിസൈൻ, കപ്പാസിറ്റി കൂടിയ ബാറ്ററി എന്നിവയാകും പുതിയ ചേതക്കിന്റെ പ്രത്യേകതകൾ.

ഇതുവരെ ഇറങ്ങിയ മുഴുവൽ ചേതക് മോഡലുകളും ഒരേ ഡിസൈൻ പിന്തുടരുന്നവയായിരുന്നു. എന്നാൽ പുതിയ ചേതക്കിൽ കാര്യമായ രൂപമാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എൽഇഡി ടെയിൽ ലൈറ്റ് ഡിസൈൻ പുത്തനായരിക്കും. മുൻനിര ഇ–സ്കൂട്ടർ നിർമാതാക്കളായ ടിവിഎസ്, ഏഥർ, വിഡ, സിംപിൾ എനർജി എന്നിവയെല്ലാം പുതിയ മോഡലുകൾ വിപണിയിലിറക്കിയതോടെയാണ് പുതിയ ചേതക് മോഡ‍ൽ പുറത്തിറക്കുന്നത്.

കിടിലൻ ഫീച്ചറുകൾ

പുതിയ ചേതക് വരുന്നതോടെ ബജാജിന്റെ ഇ–സ്കൂട്ടർ നിര കൂടുതൽ ശക്തമാകും. നിലവിൽ 3kWh, 3.5kWh ബാറ്ററി പാക്കുകളാണ് നിലവിലെ മോഡലുകൾക്ക്. 3001, 35 എന്നിങ്ങനെ രണ്ടു സീരീസുകളിലായാണ് ചേതക് മോഡലുകൾ വിപണിയിൽ വിൽക്കുന്നത്. 99,500 രൂപ മുതൽ 3001 മോഡലുകൾ ലഭ്യമാകും.

കഴിഞ്ഞ വർഷം ചേതക്കിന്റെ 2.70 ലക്ഷം യൂണിറ്റുകൾ വിറ്റു. നവംബറിൽ ടിവിഎസ് ഐ–ക്യൂബ് മോഡലുകളെ പിന്തള്ളി ബജാജ് മുന്നേറിയിരുന്നു. 21 ശതമാനമാണ് ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ ബജാജിന്റെ വിപണി വിഹിതം.