11 Jan 2026 8:34 PM IST
Summary
2025-ല്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി
ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി 2025ല്‍ ചരിത്ര നേട്ടത്തിൽ. ഇവി വില്‍പ്പന 23 ലക്ഷം യൂണിറ്റായി. സര്‍ക്കാര്‍ നയങ്ങളും ശക്തമായ ഡിമാന്‍ഡും വിൽപ്പനയ്ക്ക് സഹായകമായി. 2025-ല്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. ആകെ 23 ലക്ഷം യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റു.
ഇത് പുതിയ വാഹന രജിസ്‌ട്രേഷനിലെ 8% വരുമെന്ന് ഇന്ത്യ എനര്‍ജി സ്റ്റോറേജ് അലയന്‍സ് തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവൺമെൻറിൻറെ ഭാഗത്ത് നിന്നുണ്ടായ നയപരമായ പ്രോത്സാഹനങ്ങളും, ഉത്സവകാല വിൽപ്പനയുമാണ് ഈ കുതിച്ചുചാട്ടത്തിന് കാരണമെന്ന് വിലയിരുത്തുന്നു. 2025ല്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ 28.2 ദശലക്ഷം വാഹന രജിസ്‌ട്രേഷനുകള്‍ രേഖപ്പെടുത്തി.
ഇവയിൽ ഇരുചക്രവാഹനങ്ങളാണ് കൂടുതൽ. 20 ദശലക്ഷത്തിലധികം ഇരു ചക്ര വാഹനങ്ങൾ കഴിഞ്ഞ വർഷം രജിസ്ട്രർ ചെയ്തു. യാത്രാ വാഹനങ്ങളുടെ എണ്ണം 4.4 ദശലക്ഷം യൂണിറ്റാണ്. ട്രാക്ടറുകളും കാര്‍ഷിക വാഹനങ്ങളും 1.06 ദശലക്ഷം യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ 0.8 ദശലക്ഷം യൂണിറ്റുകള്‍ വിറ്റു.
ഇലക്ട്രിക് ഫോര്‍ വീലറുകള്‍ 1.75 ലക്ഷം യൂണിറ്റുകള്‍ വിറ്റു. 4 ലക്ഷത്തിലധികം വൈദ്യുത വാഹനങ്ങള്‍ ഉത്തർപ്രദേശിൽ വിറ്റു, ഇത് മൊത്തം വൈദ്യുത വാഹന വില്‍പ്പനയുടെ 18 ശതമാനമാണ്. മഹാരാഷ്ട്രയില്‍ 2.66 ലക്ഷം യൂണിറ്റുകളും (12 ശതമാനം), കര്‍ണാടകയില്‍ 2 ലക്ഷം യൂണിറ്റുകളും (9 ശതമാനം) വിറ്റു.
പഠിക്കാം & സമ്പാദിക്കാം
Home
