image

10 April 2025 12:38 PM IST

Automobile

ലെക്‌സസ് ഇന്ത്യയുടെ റീട്ടെയില്‍ വില്‍പ്പന 19% ഉയര്‍ന്നു

MyFin Desk

lexus indias retail sales rise 19%
X

Summary

  • ഈ പാദത്തിലെ വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 17ശതമാനം വര്‍ധിച്ചു
  • കമ്പനിയുടെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത് എന്‍എക്‌സ് മോഡല്‍


ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ലെക്‌സസ് ഇന്ത്യയുടെ റീട്ടെയില്‍ വില്‍പ്പന 2025 സാമ്പത്തിക വര്‍ഷത്തില്‍ 19 ശതമാനം വര്‍ധന കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നാലാം പാദത്തില്‍ കമ്പനിയുടെ റീട്ടെയില്‍ വില്‍പ്പന 17 ശതമാനം വര്‍ധിച്ചതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. എന്നിരുന്നാലും, കൃത്യമായ വില്‍പ്പന നമ്പര്‍ ഇത് പങ്കിട്ടിട്ടില്ല.

ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത് എന്‍എക്‌സ് മോഡലാണെന്നും ആഡംബര എസ്യുവികള്‍ തേടുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ അതിന്റെ ജനപ്രീതി എടുത്തുകാണിക്കുന്നുവെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

എല്‍എം മോഡലിന് മികച്ച ഡിമാന്‍ഡ് പ്രകടമായതായും ഇത് ആഡംബര മൊബിലിറ്റി വിഭാഗത്തില്‍ അതിന്റെ ആകര്‍ഷണം ഉറപ്പിക്കുന്നതായും ലെക്‌സസ് ഇന്ത്യ പറഞ്ഞു. 2025 മാര്‍ച്ചില്‍, ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന കൈവരിച്ചതായി ലെക്‌സസ് ഇന്ത്യ അറിയിച്ചു. 2024 മാര്‍ച്ചിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം ബ്രാന്‍ഡ് 61 ശതമാനം വളര്‍ച്ച കൈവരിച്ചു.

'2024-25 സാമ്പത്തിക വര്‍ഷത്തില്‍ 19 ശതമാനം വളര്‍ച്ച കൈവരിക്കാനായതും 2025 ലെ ആദ്യ പാദത്തിലെ 17 ശതമാനം വളര്‍ച്ചയോടെ ശക്തമായ തുടക്കവും കൈവരിക്കാനായത് കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണ്', ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് ഹികാരു ഇക്യൂച്ചി പറഞ്ഞു.

ഇന്ത്യയിലെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ,ശക്തമായ വളര്‍ച്ച കൈവരിക്കുകയാണ് ലെക്‌സസ് ഇന്ത്യ.