8 Feb 2026 11:15 AM IST
Summary
യുഎസുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കന്‍ പ്രീമിയം ബൈക്കുകളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഒഴിവാക്കാന്‍ തീരുമാനിച്ചതോടെയാണ് വില കുറയുക. ഒരുകാലത്ത് വില കൂടുതലെന്ന് കരുതി ഉപഭോക്താക്കൾ മാറ്റി നിർത്തിയിരുന്ന ഐക്കണിക് ബ്രാന്‍ഡ് ഇനി എളുപ്പത്തിൽ കൂടെകൂട്ടാം.
ഹാര്‍ലി-ഡേവിഡ്സണ്‍ ബൈക്കുകള്‍ക്ക് കുത്തനെ വില കുറഞ്ഞേക്കും. യുഎസുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കന്‍ പ്രീമിയം ബൈക്കുകളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ ബൈക്കുകൾക്ക് വില കുറയും. ഹാര്‍ലിയുടെ ഇന്ത്യയിലെ യാത്ര ഇനി കൂടുതൽ ജനപ്രിയമാകും. നിലവില്‍ 44ശതമാനം നികുതിയാണ് ഹാര്‍ലി ബൈക്കുകളുടെ ഇറക്കുമതി തീരുവ.
വിലക്കുറവിന് പിന്നിലെ നയമാറ്റം
കരാര്‍ പ്രകാരം, വലിയ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകളുടെ താരിഫ് കുത്തനെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഹാര്‍ലി-ഡേവിഡ്സണിന്റെ പ്രീമിയം മോഡലുകളുടെ ചെലവ് കുറയ്ക്കും. ഇറക്കുമതി തീരുവ കുറയുന്നത് തന്നെയാണ് ഹാർളി ആകരാധകർക്ക് ഏറ്റവും വലിയ നേട്ടമാവുക.
ഹീറോയുടെ സംയുക്ത സംരംഭം
അതേസമയം ഹീറോ മോട്ടോകോര്‍പ്പുമായുള്ള ഹാര്‍ലിയുടെ പ്രാദേശിക പങ്കാളിത്തത്തെ കരാര്‍ ബാധിക്കാന്‍ സാധ്യതയില്ല. കുറഞ്ഞ തീരുവയിൽ ഹാർളി ബൈക്കുകൾ ഇറക്കുമതി ചെയ്യുന്നത് ഹീറോയുമായി ചേർന്നുള്ള ഇന്ത്യയിലെ ഉൽപാദനത്തെ ബാധിക്കില്ലെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ 800-1600 സിസി ഇറക്കുമതി ചെയ്യുന്നവയാണ്.14.54 ലക്ഷം മുതല്‍ 45.75 ലക്ഷം രൂപവരെ വിലയുള്ള മോഡലുകളാണ് ഇവയെന്ന് വ്യവസായ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
1903-ല്‍ സ്ഥാപിച്ച ഹാര്‍ലി, ദുര്‍ബലമായ ഡിമാന്‍ഡും വില്‍പ്പനയും കാരണം 2019-ല്‍ ഇന്ത്യയിലെ നിര്‍മ്മാണം നിര്‍ത്താന്‍ തീരുമാനിച്ചു, പ്രധാനമായും ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം അതിന്റെ ഉല്‍പ്പന്നങ്ങള്‍ മത്സരക്ഷമതയില്ലാത്തതായിരുന്നു. പിന്നീട് ബൈക്കുകൾ പ്രാദേശികമായി നിർമിക്കുന്നതിന് ഹീറോ മോട്ടോകോര്‍പ്പുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
