29 Oct 2025 7:14 PM IST
Summary
ഹീറോ മോട്ടോകോര്‍പ്പിന്റെ 52-ാമത്തെ അന്താരാഷ്ട്ര വിപണിയാണ് ഫ്രാന്‍സ്
ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്, ഫ്രഞ്ച് വിപണിയില്‍ ഔദ്യോഗികമായി പ്രവേശിച്ചു. ഇത് കമ്പനിയുടെ 52-ാമത്തെ അന്താരാഷ്ട്ര വിപണിയാണ്. ഫ്രാന്‍സിലെ ഇരുചക്ര, നാലുചക്ര മൊബിലിറ്റി മേഖലയിലെ പ്രധാന പങ്കാളിയായ ജിഡി ഫ്രാന്‍സുമായി പങ്കാളിത്തത്തിലാണ് ഹീറോയുടെ വിപണി പ്രവേശം.
ഇറ്റലി, സ്‌പെയിന്‍, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലേക്ക് കമ്പനി അടുത്തിടെ പ്രവേശിച്ചിരുന്നു.ഹീറോ മോട്ടോകോര്‍പ്പിന്റെ യൂറോപ്യന്‍ സാന്നിധ്യം ഗണ്യമായി ശക്തിപ്പെടുത്തുക എന്നതാണ് ഈ തന്ത്രപരമായ നീക്കം ലക്ഷ്യമിടുന്നത്.
പുതിയ ഹങ്ക് 440 നയിക്കുന്ന യൂറോ 5+ ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകളുടെ ലോഞ്ചിലൂടെയാണ് ഹീറോയുടെ ഫ്രഞ്ച് അരങ്ങേറ്റം. യൂറോപ്പിലെ ജനപ്രിയ എ2 ലൈസന്‍സ് വിഭാഗത്തിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഉയര്‍ന്ന പ്രകടനമുള്ള, ഇടത്തരം ശേഷിയുള്ള മോട്ടോര്‍സൈക്കിളാണ് ഹങ്ക് 440.
ഈ മോട്ടോര്‍സൈക്കിളില്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് ഉള്‍പ്പെടെയുള്ള പ്രീമിയം ഹാര്‍ഡ്വെയര്‍, കെവൈബിയുടെ യുഎസ്ഡി കാട്രിഡ്ജ് ഫോര്‍ക്കുകള്‍, പൂര്‍ണ്ണ-ഡിജിറ്റല്‍ കണക്റ്റഡ് ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവ ഉള്‍പ്പെടുന്നു.
ഹീറോ മോട്ടോകോര്‍പ്പ് ഉല്‍പ്പന്നങ്ങളുടെ വിതരണവും സേവനവും ജിഡി ഫ്രാന്‍സ് കൈകാര്യം ചെയ്യും. തുടക്കത്തില്‍ പ്രധാന ഫ്രഞ്ച് നഗരങ്ങളിലായി 30-ലധികം ഔദ്യോഗിക വില്‍പ്പന ആരംഭിക്കും.സേവന ഔട്ട്ലെറ്റുകളുടെ ശൃംഖല വ്യാപിപ്പിക്കുകയും ചെയ്യും.2028-ഓടെ രാജ്യവ്യാപകമായി പൂര്‍ണ്ണ കവറേജ് നേടാനാണ് കമ്പനിയുടെ പദ്ധതി.
പഠിക്കാം & സമ്പാദിക്കാം
Home
