image

10 March 2026 9:03 AM IST

Automobile

Hyundai Launches Updated Verna: പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായ് വെർണയുടെ പുതുക്കിയ മോഡൽ; വില 10.98 ലക്ഷം മുതൽ

MyFin Desk

Hyundai Launches Updated Verna: പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായ് വെർണയുടെ പുതുക്കിയ മോഡൽ; വില 10.98 ലക്ഷം മുതൽ
X

Summary

7 എയർബാഗുകൾ, 360° ക്യാമറ, ബോസ് മോഡ് ഫീച്ചർ ഉൾപ്പെടെ സുരക്ഷയും സൗകര്യങ്ങളും മെച്ചപ്പെടുത്തി


ഇന്ത്യയിൽ വെർണ സെഡാന്റെ പുതുക്കിയ മോഡൽ ഹ്യുണ്ടായ് പുറത്തിറക്കി. 10.98 ലക്ഷം രൂപ മുതൽ 18.25 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിന്റെ എക്സ്ഷോറൂം വില. എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി മാറ്റങ്ങളോടെയാണ് പുതിയ വെർണ എത്തുന്നത്. പുതിയ ബ്ലാക്ക് ക്രോം ഗ്രിൽ, പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതുക്കിയ ബമ്പറുകൾ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് പ്രധാന ബാഹ്യ മാറ്റങ്ങൾ. ക്ലാസി ബ്ലൂ, ടൈറ്റൻ ഗ്രേ മാറ്റ് എന്നീ പുതിയ നിറങ്ങളും കമ്പനി അവതരിപ്പിച്ചു.

ആകർഷകമായ ഫീച്ചറുകൾ

ഫീച്ചറുകളിൽ പ്രധാനമായും ബോസ് മോഡ് എന്ന പുതിയ സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർ സീറ്റിന് മെമ്മറി ഫങ്ഷനും മുൻപാസഞ്ചർ സീറ്റിന് പവർഡ് അഡ്ജസ്റ്റ്മെന്റും നൽകിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളിൽ ടോപ്പ് വേരിയന്റിൽ 7 എയർബാഗുകളും മറ്റു വേരിയന്റുകളിൽ സ്റ്റാൻഡേർഡായി 6 എയർബാഗുകളും ലഭിക്കും. കൂടാതെ 360-ഡിഗ്രി ക്യാമറയും ബിൽറ്റ്-ഇൻ ഡാഷ്കാമും ഉൾപ്പെടുത്തിയിട്ടുണ്ട്.

എഞ്ചിൻ ഓപ്ഷനുകളായി 115 എച്ച്പി ശക്തിയുള്ള 1.5 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 160 എച്ച്പി ശേഷിയുള്ള 1.5 ലീറ്റർ ടർബോ പെട്രോൾ എഞ്ചിനും ലഭിക്കും. രണ്ട് എൻജിനുകളോടും 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായും, നാച്ചുറലി ആസ്പിറേറ്റഡ് എൻജിനിന് സിടിവി ഓട്ടോമാറ്റിക് ഓപ്ഷനും ടർബോ എൻജിനിന് 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും ലഭ്യമാണ്.