image

9 May 2026 3:22 PM IST

Automobile

വെന്യുവിനെ വെല്ലും, വരുന്നു ഹ്യൂണ്ടായിയുടെ തക‍ർപ്പൻ രണ്ട് എസ്‍യുവികൾ

MyFin Desk

hyundai offers benefits for suvs and hatchbacks
X

Summary

പുതിയ കാർ വാങ്ങാൻ ഒരുങ്ങുകയാണോ? വരുന്നു ഹ്യൂണ്ടായിയുടെ തകർപ്പൻ രണ്ട് മോഡലുകൾ


ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായി പുതിയ രണ്ട് തക‍ർപ്പൻ എസ്‍യുവികളുമായി എത്തുന്നു. 2027 സാമ്പത്തിക വർഷത്തിൽ പുതിയ എസ്‍യുവികൾ പുറത്തിറക്കുമെന്നാണ് സൂചന.

എസ്‍യുവികളുടെ വിൽപ്പന വ‍ർധിപ്പിക്കാനാണ് കമ്പനി രണ്ട് പുതിയ എസ്‌യുവികൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ പാസഞ്ച‍ർ വാഹന വിപണിയിൽ അൽപ്പം പിന്നിലായിരുന്നു ഹ്യൂണ്ടായി. ടാറ്റ മോട്ടോഴ്സ് , മ​ഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയിൽ നിന്ന് മത്സരം കനത്തതാണ് കാരണം. ഈ മത്സരത്തെ അതിജീവിക്കാനാണ് പുതിയ മോഡലുകളുമായി എത്താൻ ഹ്യൂണ്ടായി തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോ‍ർട്ടുകൾ.

ഒന്ന് കോംപാക്റ്റ് എസ്‍യുവി ആയിരിക്കുമെന്നും മറ്റൊന്ന് ഐസിഇ എസ്‌യുവി സെഗ്മൻ്റിലെ വാഹനമായിരിക്കും എന്നുമാണ് കമ്പനി നൽകുന്ന വിവരം. പുതിയ ഇവി കോംപാക്റ്റ് എസ്‍യുവി പുതിയ സെ​ഗ്മൻ്റിലേക്കുള്ള കമ്പനിയുടെ മാറ്റം കൂടിയാണ് സൂചിപ്പിക്കുന്നത്. ഐസിഇ എസ്‌യുവി മിഡ് എസ്‍യുവി സെഗ്മൻ്റിലായിരിക്കും അവതരിപ്പിക്കുക. ടാറ്റയായിരിക്കും മുഖ്യ എതിരാളി.

ടാറ്റ നെക്സണിന് വെല്ലുവിളിയാകുമോ?

ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവി പുതിയ ക്രെറ്റയ്‌ക്കൊപ്പം വിൽപ്പനയ്‌ക്കെത്തും.ടാറ്റ നെക്‌സോൺ ഇവിക്ക് സമാനമായിരിക്കും പുതിയ മോഡലുകൾ എന്നാണ് സൂചന. ഈ രണ്ട് ലോഞ്ചുകളും കമ്പനിയുടെ വിൽപ്പന വോള്യം ഗണ്യമായി വർദ്ധിപ്പിക്കുകയും അടുത്ത ഘട്ട വളർച്ചയ്ക്ക് ഉത്തേജകമായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

4 മീറ്ററിൽ കൂടുതലുള്ള ഹ്യുണ്ടായിയുടെ ആദ്യത്തെ സിഎൻജി-പവർ എസ്‌യുവിയായിരിക്കും കമ്പനി വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. ടാറ്റയും മഹീന്ദ്രയും ഉയർത്തുന്ന വെല്ലുവിളി നേരിട്ട് എസ്‌യുവി സെഗ്‌മെന്റിൽ നഷ്ടപ്പെട്ട വിപണി വിഹിതം തിരികെ നേടുകയാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം.